Isaiah 10:17
യിസ്രായേലിന്‍റെ ദൈവം ഒരു തീയായും 2 അവന്‍റെ പരിശുദ്ധൻ ഒരു ജ്വാലയായും ഇരിക്കും; 1 അത് കത്തി, ഒരു ദിവസംകൊണ്ട് 2 അവന്‍റെ മുള്ളുകളും മുൾച്ചെടികളും ദഹിപ്പിച്ചുകളയും. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Numbers 11:1അനന്തരം യഹോവയ്ക്ക് അനിഷ്ടം തോന്നത്തക്കവിധം ജനം പിറുപിറുത്തു; യഹോവ അത് കേട്ടു അവിടുത്തെ കോപം ജ്വലിച്ചു; യഹോവയുടെ തീ അവരുടെ ഇടയിൽ കത്തി പാളയത്തിന്‍റെ അറ്റങ്ങളിലുള്ളവരെ ദഹിപ്പിച്ചുകളഞ്ഞു.
Deuteronomy 4:24നിന്‍റെ ദൈവമായ യഹോവ ദഹിപ്പിക്കുന്ന അഗ്നിയല്ലോ; തീക്ഷ്ണതയുള്ള ദൈവം തന്നെ.
Psalms 21:9അവിടുന്ന് പ്രത്യക്ഷപ്പെടുമ്പോൾ അവരെ തീച്ചൂളപോലെയാക്കും; 2 യഹോവ തന്‍റെ ക്രോധത്തിൽ അവരെ വിഴുങ്ങിക്കളയും; 2 തീ അവരെ ദഹിപ്പിക്കും. 1
Psalms 50:3നമ്മുടെ ദൈവം വരുന്നു; നിശ്ശബ്ദനായിരിക്കുകയില്ല; 2 ദൈവത്തിന്‍റെ മുമ്പിൽ തീ ദഹിപ്പിക്കുന്നു; 2 അവിടുത്തെ ചുറ്റും വലിയ കൊടുങ്കാറ്റടിക്കുന്നു. 1
Psalms 84:11യഹോവയായ ദൈവം സൂര്യനും പരിചയും ആകുന്നു; 2 യഹോവ കൃപയും മഹത്വവും നല്കുന്നു; 2 നേർബുദ്ധിയോടെ നടക്കുന്നവർക്ക് അവിടുന്ന് ഒരു നന്മയും മുടക്കുകയില്ല. 1
Isaiah 9:18ദുഷ്ടത തീപോലെ ജ്വലിക്കുന്നു; 2 അത് മുൾച്ചെടികളും മുള്ളുകളും ദഹിപ്പിക്കുന്നു; 1 വനത്തിലെ കുറ്റിക്കാടുകളിൽ കത്തുന്നു; 2 പുകത്തൂണുകളായി ഉരുണ്ടുയരുന്നു. 1