Isaiah 10:29
അവർ ചുരം കടന്നു; ഗേബയിൽ രാത്രിപാർത്തു; 2 രാമ നടുങ്ങുന്നു; ശൗലിന്‍റെ ഗിബെയാ ഓടിപ്പോയി. 1
ബൈബിൾ (മലയാളം)
In The King James Version
In Context
28അവൻ അയ്യാത്തിൽ എത്തി, മിഗ്രോനിൽകൂടി കടന്നു; 2 മിക്മാശിൽ തന്‍റെ പടക്കോപ്പു വച്ചിരിക്കുന്നു. 1
30ഗല്ലീംപുത്രീ, ഉറക്കെ നിലവിളിക്കുക; 2 ലയേശേ, ശ്രദ്ധിച്ചു കേൾക്കുക; 2 അനാഥോത്തേ, ഉത്തരം പറയുക. 1
Cross References
Joshua 18:25ഗിബെയോൻ, രാമ, ബെരോത്ത്,
Judges 19:12യജമാനൻ അവനോട്: “യിസ്രായേൽമക്കളില്ലാത്ത ഈ അന്യനഗരത്തിൽ നാം കയറരുത്; നമുക്ക് ഗിബെയയിലേക്ക് പോകാം” എന്നു പറഞ്ഞു.
1 Samuel 7:17അവിടെയായിരുന്നു അവന്‍റെ വീട്; അവിടെവച്ചും അവൻ യിസ്രായേലിനു ന്യായപാലനം നടത്തിവന്നു; യഹോവയ്ക്ക് അവിടെ ഒരു യാഗപീഠവും പണിതിരുന്നു.
1 Samuel 13:2ശൗല്‍ യിസ്രായേലിൽ മൂവായിരം പേരെ തിരഞ്ഞെടുത്തു; രണ്ടായിരം പേർ ശൗലിനോടുകൂടെ മിക്മാസിലും ബേഥേൽമലയിലും, ആയിരം പേർ യോനാഥാനോടുകൂടെ ബെന്യാമീനിലെ ഗിബെയയിലും ആയിരുന്നു; ശേഷമുള്ള ജനത്തെ അവൻ സ്വന്തം വീട്ടിലേക്ക് പറഞ്ഞയച്ചു.
1 Samuel 13:23ഫെലിസ്ത്യരുടെ പട്ടാളമോ മിക്മാസിലെ ചുരംവരെ പുറപ്പെട്ടുവന്നു.
1 Samuel 14:4ഫെലിസ്ത്യ സൈന്യത്തെ നേരിടുവാൻ യോനാഥാൻ പോകേണ്ടിയിരുന്ന വഴിയിൽ രണ്ടുവശത്തും മൂർച്ചയേറിയ ഓരോ പാറ ഉണ്ടായിരുന്നു; ഒന്നിന് ബോസേസ് എന്നും മറ്റേതിന് സേനെ എന്നും ആയിരുന്നു പേർ.