Isaiah 11:13
എഫ്രയീമിന്‍റെ അസൂയ നീങ്ങിപ്പോകും; 2 യെഹൂദായെ എതിരിടുന്നവർ ഛേദിക്കപ്പെടും; 1 എഫ്രയീം യെഹൂദായോട് അസൂയപ്പെടുകയില്ല; 2 യെഹൂദാ എഫ്രയീമിനെ അസഹ്യപ്പെടുത്തുകയുമില്ല. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Isaiah 7:1ഉസ്സീയാവിന്‍റെ മകനായ യോഥാമിന്‍റെ മകനായി യെഹൂദാ രാജാവായ ആഹാസിന്‍റെ കാലത്ത് അരാമ്യരാജാവായ രെസീനും രെമല്യാവിന്‍റെ മകനായി യിസ്രായേൽ രാജാവായ പേക്കഹും യെരൂശലേമിന്‍റെ നേരെ യുദ്ധം ചെയ്യുവാൻ പുറപ്പെട്ടുവന്നു; അതിനെ പിടിക്കുവാൻ അവർക്ക് കഴിഞ്ഞില്ലതാനും.
Jeremiah 3:18ആ കാലത്ത് യെഹൂദാഗൃഹം യിസ്രായേൽ ഗൃഹത്തോട് ചേർന്ന്, അവർ ഒന്നിച്ച് വടക്കെ ദിക്കിൽ + 3:18 വടക്കെ ദിക്കിൽ വടക്കേ ദിക്ക് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അസ്സിറിയയും ബാബിലോണുമാണ് 722 ബി സിയിലെ ശമര്യയുടെയും586 ബി സിയിലെ യെരൂശലേമിന്‍റെയും പതനത്തെ സൂചിപ്പിക്കുന്നു. ഈ രാജ്യങ്ങളിലാണ് യെഹൂദയും യിസ്രായേലും പ്രവാസികളായിരുന്നത്. നിന്നു പുറപ്പെട്ടു, ഞാൻ നിങ്ങളുടെ പൂര്‍വ്വ പിതാക്കന്മാർക്ക് അവകാശമായി കൊടുത്ത ദേശത്തേക്ക് വരും. 1
Ezekiel 37:17പിന്നെ നീ അവയെ ഒരു വടിയായി ഒന്നോടൊന്നു ചേർക്കുക; അവ നിന്‍റെ കയ്യിൽ ഒന്നായിത്തീരും.
Hosea 1:11യെഹൂദാമക്കളും യിസ്രായേൽമക്കളും ഒന്നിച്ചുകൂടി തങ്ങൾക്കു ഒരു തലവനെ നിയമിച്ച് ദേശത്തുനിന്ന് പുറപ്പെട്ടുപോകും; യിസ്രായേലിന്‍റെ നാൾ വലുതായിരിക്കുമല്ലോ + 1:11 യിസ്രായേലിന്‍റെ നാൾ വലുതായിരിക്കുമല്ലോ ദൈവം തന്‍റെ ജനത്തെ വീണ്ടും നടും.”