Isaiah 12:2
ഇതാ, ദൈവം എന്‍റെ രക്ഷ; 2 യഹോവയായ യാഹ് എന്‍റെ ബലവും എന്‍റെ ഗീതവും ആയിരിക്കുകകൊണ്ടും 1 അവൻ എന്‍റെ രക്ഷയായിത്തീർന്നിരിക്കുകകൊണ്ടും 2 ഞാൻ ഭയപ്പെടാതെ ആശ്രയിക്കും.” 1
ബൈബിൾ (മലയാളം)
In The King James Version
In Context
3അതുകൊണ്ട് നിങ്ങൾ സന്തോഷത്തോടെ 2 രക്ഷയുടെ ഉറവുകളിൽനിന്നു വെള്ളം കോരും. 1
Cross References
Exodus 15:2എന്‍റെ ബലവും എന്‍റെ ഗീതവും യഹോവയത്രേ; 2 അവിടുന്ന് എനിക്ക് രക്ഷയായിത്തീർന്നു. 1 അവിടുന്ന് എന്‍റെ ദൈവം; ഞാൻ അവനെ സ്തുതിക്കും; 2 അവിടുന്ന് എന്‍റെ പിതാവിൻ ദൈവം; ഞാൻ അങ്ങയെ പുകഴ്ത്തും. 1
Psalms 27:1യഹോവ എന്‍റെ വെളിച്ചവും എന്‍റെ രക്ഷയും ആകുന്നു; ഞാൻ ആരെ ഭയപ്പെടും? 2 യഹോവ എന്‍റെ ജീവന്‍റെ ബലം; ഞാൻ ആരെ പേടിക്കും? 1
Psalms 68:20നമ്മുടെ ദൈവം നമുക്ക് രക്ഷയുടെ ദൈവം ആകുന്നു; 2 മരണത്തിൽ നിന്നുള്ള നീക്കുപോക്കുകൾ കർത്താവായ യഹോവയ്ക്കുള്ളവ തന്നെ. 1
Psalms 83:18അങ്ങനെ അവർ യഹോവ എന്നു നാമമുള്ള അങ്ങ് മാത്രം 2 സർവ്വഭൂമിക്കും മീതെ അത്യുന്നതൻ എന്നു അറിയും.
Psalms 118:21അങ്ങ് എനിക്ക് ഉത്തരമരുളി എന്‍റെ രക്ഷയായി തീർന്നിരിക്കുകയാൽ 2 ഞാൻ അങ്ങേക്കു സ്തോത്രം ചെയ്യും. 1
Isaiah 9:6നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു; 2 നമുക്ക് ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു; 1 ആധിപത്യം അവന്‍റെ തോളിൽ ഇരിക്കും; 2 അവന് അത്ഭുതമന്ത്രി, വീരനാം ദൈവം, 1 നിത്യപിതാവ്, സമാധാനപ്രഭു 2 എന്നു പേര് വിളിക്കപ്പെടും. 1