Isaiah 14:2
ജനതകൾ അവരെ കൂട്ടി അവരുടെ സ്ഥലത്തേക്ക് കൊണ്ടുവരും; യിസ്രായേൽഗൃഹം അവരെ യഹോവയുടെ ദേശത്തു ദാസന്മാരായും ദാസിമാരായും കൈവശമാക്കിക്കൊള്ളും; അവരെ ബദ്ധന്മാരാക്കിയവരെ അവർ ബദ്ധന്മാരാക്കുകയും തങ്ങളെ പീഡിപ്പിച്ചവരുടെമേൽ ഭരണം നടത്തുകയും ചെയ്യും.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Leviticus 25:44നിന്‍റെ അടിമകളായ പുരുഷന്മാരും സ്ത്രീകളും നിങ്ങൾക്ക് ചുറ്റുമുള്ള ജനതകളിൽനിന്ന് ആയിരിക്കേണം; അവരിൽനിന്ന് അടിമകളായ പുരുഷന്മാരെയും സ്ത്രീകളെയും വാങ്ങേണം.
Psalms 68:18അവിടുന്ന് ഉയരത്തിലേക്കു കയറി, ബദ്ധന്മാരെ പിടിച്ചു കൊണ്ടുപോയി; 2 യാഹ് എന്ന ദൈവം അവിടെ വസിക്കേണ്ടതിന് 2 അങ്ങ് മനുഷ്യരോട്, മത്സരികളോടു തന്നെ, കാഴ്ച വാങ്ങിയിരിക്കുന്നു. 1
Isaiah 49:22യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: 1 “ഞാൻ ജനതകൾക്ക് എന്‍റെ കൈ ഉയർത്തുകയും 2 വംശങ്ങൾക്ക് എന്‍റെ കൊടി കാണിക്കുകയും ചെയ്യും; 1 അവർ നിന്‍റെ പുത്രന്മാരെ അവരുടെ മാർവ്വിൽ അണച്ചും 2 പുത്രിമാരെ തോളിൽ എടുത്തുംകൊണ്ട് വരും. 1
Isaiah 60:4നീ തലപൊക്കി ചുറ്റും നോക്കുക; അവർ എല്ലാവരും ഒന്നിച്ചുകൂടി നിന്‍റെ അടുക്കൽ വരുന്നു; 2 നിന്‍റെ പുത്രന്മാർ ദൂരത്തുനിന്ന് വരും; 2 നിന്‍റെ പുത്രിമാരെ എളിയിൽ വഹിച്ചുകൊണ്ടു വരും. 1
Isaiah 60:14നിന്നെ ക്ലേശിപ്പിച്ചവരുടെ പുത്രന്മാർ നിന്‍റെ അടുക്കൽ വണങ്ങിക്കൊണ്ടു വരും; 2 നിന്നെ നിന്ദിച്ചവരെല്ലാം നിന്‍റെ കാൽ പിടിച്ചു നമസ്കരിക്കും; 1 അവർ നിന്നെ യഹോവയുടെ നഗരം എന്നും 2 യിസ്രായേലിൻ പരിശുദ്ധന്‍റെ സീയോൻ എന്നും വിളിക്കും. 1
Isaiah 66:12യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 2 “നിങ്ങൾക്ക് കുടിക്കുവാൻവേണ്ടി ഞാൻ അവൾക്കു നദിപോലെ സമാധാനവും 1 കവിഞ്ഞൊഴുകുന്ന തോടുപോലെ ജനതകളുടെ മഹത്ത്വവും നീട്ടിക്കൊടുക്കും; 2 നിങ്ങളെ എളിയിൽ എടുത്തുകൊണ്ടു നടക്കുകയും 2 മുഴങ്കാലിന്മേൽ ഇരുത്തി ലാളിക്കുകയും ചെയ്യും. 1