Isaiah 19:18
ആ നാളിൽ മിസ്രയീംദേശത്തുള്ള അഞ്ചു പട്ടണങ്ങൾ കനാൻ ഭാഷ സംസാരിച്ചു സൈന്യങ്ങളുടെ യഹോവയോടു സത്യം ചെയ്യും; ഒന്നിനു സൂര്യനഗരം (ഈർ ഹഹേരെസ്) എന്നു പേര് വിളിക്കപ്പെടും.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Genesis 11:1ഭൂമിയിലൊക്കെയും ഒരേ ഭാഷയും ഒരേ വാക്കുകളുമാണ് ഉണ്ടായിരുന്നത്.
Nehemiah 10:29ശ്രേഷ്ഠന്മാരായ തങ്ങളുടെ സഹോദരന്മാരോട് ചേർന്ന് ദൈവത്തിന്‍റെ ദാസനായ മോശെമുഖാന്തരം നല്കപ്പെട്ട ദൈവത്തിന്‍റെ ന്യായപ്രമാണം അനുസരിച്ച് നടക്കുമെന്നും ഞങ്ങളുടെ കർത്താവായ യഹോവയുടെ സകല കല്പനകളും വിധികളും ചട്ടങ്ങളും പ്രമാണിച്ച് ആചരിക്കുമെന്നും
Isaiah 2:11മനുഷ്യരുടെ നിഗളിച്ച കണ്ണ് താഴും; 2 പുരുഷന്മാരുടെ ഉന്നതഭാവം കുനിയും; 1 യഹോവ മാത്രം ആ ന്യായവിധി നാളിൽ 2 ഉന്നതനായിരിക്കും. 1
Isaiah 14:1യഹോവ യാക്കോബിനോടു മനസ്സലിഞ്ഞ് യിസ്രായേലിനെ വീണ്ടും തിരഞ്ഞെടുത്തു സ്വദേശത്ത് അവരെ പാർപ്പിക്കും; അന്യജാതിക്കാരും അവരോടു യോജിച്ചു യാക്കോബ് ഗൃഹത്തോട് ചേർന്നുകൊള്ളും.
Isaiah 19:21അങ്ങനെ യഹോവ മിസ്രയീമിന് സ്വയം വെളിപ്പെടുത്തുകയും മിസ്രയീമ്യർ അന്നു യഹോവയെ അറിഞ്ഞ് യാഗവും വഴിപാടും അർപ്പിക്കുകയും യഹോവയ്ക്ക് ഒരു നേർച്ചനേർന്ന് അതിനെ നിവർത്തിക്കുകയും ചെയ്യും.
Isaiah 45:23എന്നാണ, എന്‍റെ മുമ്പിൽ ഏതു മുഴങ്കാലും മടങ്ങും; 2 ഏതു നാവും സത്യം ചെയ്യും എന്നിങ്ങനെ എന്‍റെ വായിൽനിന്നു നീതിയും 2 മടങ്ങാത്ത ഒരു വചനവും പുറപ്പെട്ടിരിക്കുന്നു.” 1