Isaiah 20:2
ആ കാലത്തുതന്നെ, യഹോവ ആമോസിന്‍റെ മകനായ യെശയ്യാവിനോട്: “നീ ചെന്നു നിന്‍റെ അരയിൽനിന്നു ചാക്കുവസ്ത്രം അഴിച്ചുവച്ചു കാലിൽനിന്ന് ചെരിപ്പും ഊരിക്കളയുക” എന്നു കല്പിച്ചു; അവൻ അങ്ങനെ ചെയ്തു നഗ്നനായും ചെരിപ്പിടാതെയും നടന്നു.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Joshua 5:15യഹോവയുടെ സൈന്യത്തിന്‍റെ അധിപതി യോശുവയോട്: “നീ നില്ക്കുന്ന സ്ഥലം വിശുദ്ധമാകയാൽ നിന്‍റെ കാലിൽ നിന്നു ചെരിപ്പ് അഴിച്ചു കളക” എന്നു പറഞ്ഞു. യോശുവ അങ്ങനെ ചെയ്തു.
2 Samuel 6:20പിന്നീട് ദാവീദ് തന്‍റെ കുടുംബത്തെ അനുഗ്രഹിക്കുന്നതിന് മടങ്ങിവന്നപ്പോൾ ശൗലിന്‍റെ മകളായ മീഖൾ ദാവീദിനെ കാണുവാൻ പുറത്തു വന്നു: “നിസ്സാരന്മാരിൽ ഒരുവൻ സ്വയം അനാവൃതനാക്കുന്നതുപോലെ + 6:20 അനാവൃതനാക്കുന്നതുപോലെ രാജകീയ വസ്ത്രം മാറ്റി സാധാരണക്കാരനെപ്പോലെ പഞ്ഞിനൂൽ അങ്കി ധരിക്കുന്നതിനെയാണ് അനാവൃതനാക്കുക എന്നു ഇവിടെ ഉദേശിച്ചിരിക്കുന്നത്. ഇന്ന് തന്‍റെ ദാസന്മാരുടെ ദാസികളുടെ കണ്മുൻപിൽ സ്വയം അനാവൃതനാക്കിയ യിസ്രായേൽ രാജാവ് ഇന്ന് എത്ര മഹത്വമുള്ളവൻ” എന്നു പറഞ്ഞു.
Job 1:20അപ്പോൾ ഇയ്യോബ് എഴുന്നേറ്റ് വസ്ത്രം കീറി തല ക്ഷൗരം ചെയ്തു സാഷ്ടാംഗം വീണ് നമസ്കരിച്ചു: 1
Jeremiah 13:1യഹോവ എന്നോട്: “നീ ചെന്നു, ചണനൂൽകൊണ്ടുള്ള ഒരു അരക്കച്ച വാങ്ങി നിന്‍റെ അരയ്ക്ക് കെട്ടുക; അത് വെള്ളത്തിൽ ഇടരുത്” എന്നു കല്പിച്ചു.
Ezekiel 4:5ഞാൻ അവരുടെ അകൃത്യത്തിൻ്റെ വർഷങ്ങളെ നിനക്കു ദിവസങ്ങളായി എണ്ണും; അങ്ങനെ മുന്നൂറ്റിത്തൊണ്ണൂറു (390) ദിവസങ്ങൾ നീ യിസ്രായേൽ ഗൃഹത്തിന്‍റെ അകൃത്യം വഹിക്കേണം.
Ezekiel 24:23നിങ്ങളുടെ തലപ്പാവു തലയിലും ചെരിപ്പ് കാലിലും ഇരിക്കും; നിങ്ങൾ വിലപിക്കുകയോ കരയുകയോ ചെയ്യാതെ നിങ്ങളുടെ അകൃത്യങ്ങളിൽ തന്നെ ക്ഷയിച്ച്, തമ്മിൽതമ്മിൽ നോക്കി ഞരങ്ങും.