Isaiah 22:23
ഉറപ്പുള്ള സ്ഥലത്ത് ഒരു ആണിപോലെ ഞാൻ അവനെ തറയ്ക്കും; അവൻ തന്‍റെ പിതൃഭവനത്തിനു മഹത്ത്വമുള്ള ഒരു സിംഹാസനം ആയിരിക്കും.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Genesis 45:9നിങ്ങൾ ബദ്ധപ്പെട്ട് എന്‍റെ അപ്പന്‍റെ അടുക്കൽ ചെന്നു അപ്പനോട് പറയേണ്ടത് എന്തെന്നാൽ: ‘അങ്ങേയുടെ മകനായ യോസേഫ് ഇപ്രകാരം പറയുന്നു: ദൈവം എന്നെ മിസ്രയീമിനൊക്കെയും അധിപതിയാക്കിയിരിക്കുന്നു; അങ്ങ് താമസിക്കാതെ എന്‍റെ അടുക്കൽ വരേണം.
Ezra 9:8ഇപ്പോഴോ, ഞങ്ങളുടെ ദൈവം ഞങ്ങളുടെ കണ്ണുകളെ പ്രകാശിപ്പിക്കേണ്ടതിനും, ഞങ്ങളുടെ അടിമത്തത്തിൽ ഞങ്ങൾക്കല്പമൊരു ജീവശക്തി നല്കേണ്ടതിനും ഞങ്ങളിൽ ഒരു ശേഷിപ്പിനെ രക്ഷിച്ച് തന്‍റെ വിശുദ്ധസ്ഥലത്ത് ഒരു സ്ഥാനം തരുവാൻ തക്കവണ്ണം ക്ഷണനേരത്തേക്ക് ഞങ്ങളുടെ ദൈവമായ യഹോവ കൃപ കാണിച്ചിരിക്കുന്നു.
Esther 10:3യെഹൂദനായ മൊർദ്ദെഖായി അഹശ്വേരോശ്‌രാജാവിന്‍റെ രണ്ടാമനും യെഹൂദന്മാരിൽവെച്ച് മഹാനും സഹോദരസംഘത്തിന് സമ്മതനും സ്വന്തജനത്തിന് ഗുണം ചെയ്യുന്നവനും സമാധാനം സംസാരിക്കുന്നവനും ആയിരുന്നു.
Ecclesiastes 12:11ജ്ഞാനികളുടെ വചനങ്ങൾ മുടിങ്കോൽപോലെയും, സഭാധിപന്മാരുടെ വാക്കുകൾ തറച്ചിരിക്കുന്ന ആണികൾപോലെയും ആകുന്നു; അവ ഒരു ഇടയനാൽ + 12:11 ഇടയനാൽ തന്നെ നല്കപ്പെട്ടിരിക്കുന്നു.
Luke 22:29എന്‍റെ പിതാവ് രാജ്യത്തിന്‍റെ അധികാരം നൽകി എന്നെ നിയമിച്ചുതന്നതുപോലെ ഞാൻ നിങ്ങളെയും നിയമിക്കുന്നു.