Isaiah 24:19
ഭൂമി പൊടുപൊടെ പൊട്ടുന്നു; 2 ഭൂമി കിറുകിറെ കീറുന്നു; 2 ഭൂമി കിടുകിട കിടുങ്ങുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
The earth is utterly broken down, the earth is clean dissolved, the earth is moved exceedingly.
In Context
Cross References
Deuteronomy 11:6അവൻ രൂബേന്‍റെ മകനായ എലീയാബിന്‍റെ മക്കളായ ദാഥാനോടും അബീരാമിനോടും ചെയ്തത്, ഭൂമി വാ പിളർന്ന് അവരെയും കുടുംബങ്ങളെയും കൂടാരങ്ങളെയും യിസ്രായേൽ ജനത്തിന്‍റെ മദ്ധ്യത്തിൽ അവർക്കുള്ള സകലജീവികളെയും വിഴുങ്ങിക്കളഞ്ഞത് എന്നിങ്ങനെയുള്ള കാര്യങ്ങളും അറിയാത്തവരല്ല നിങ്ങൾ എന്നു ഓർത്തുകൊള്ളുവീൻ.
Isaiah 34:4ആകാശത്തിലെ സൈന്യമെല്ലാം അലിഞ്ഞുപോകും; 2 ആകാശവും ഒരു ചുരുൾപോലെ ചുരുണ്ടുപോകും; 1 അതിലെ സൈന്യമെല്ലാം മുന്തിരിവള്ളിയുടെ ഇല വാടി പൊഴിയുന്നതുപോലെയും 2 അത്തിവൃക്ഷത്തിന്‍റെ കായ് വാടി പൊഴിയുന്നതുപോലെയും പൊഴിഞ്ഞുപോകും. 1
Nahum 1:5അവിടുത്തെ മുമ്പിൽ പർവ്വതങ്ങൾ കുലുങ്ങുന്നു; 2 കുന്നുകൾ ഉരുകിപ്പോകുന്നു; 1 തിരുസാന്നിദ്ധ്യത്തിൽ ഭൂമി ഞെട്ടിപ്പോകുന്നു; 2 ഭൂലോകവും അതിലെ സകലനിവാസികളും തന്നെ. 1
Matthew 24:3അവൻ ഒലിവുമലയിൽ ഇരിക്കുമ്പോൾ ശിഷ്യന്മാർ തനിച്ചു അവന്‍റെ അടുക്കൽ വന്നു: “ഇവയെല്ലാം എപ്പോൾ സംഭവിക്കും എന്നും നിന്‍റെ വരവിനും ലോകാവസാനത്തിനും അടയാളം എന്ത് എന്നും പറഞ്ഞുതരേണം“ എന്നു അപേക്ഷിച്ചു.