Isaiah 30:29
നിങ്ങൾ ഉത്സവാഘോഷരാത്രിയിൽ എന്നപോലെ പാട്ടുപാടുകയും യഹോവയുടെ പർവ്വതത്തിൽ യിസ്രായേലിൻ പാറയായവന്‍റെ അടുക്കൽ ചെല്ലേണ്ടതിനു കുഴലോടുകൂടി പോകുന്നവനെപോലെ ഹൃദയപൂർവ്വം സന്തോഷിക്കുകയും ചെയ്യും.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Exodus 15:1മോശെയും യിസ്രായേൽമക്കളും അന്നു യഹോവയ്ക്ക് സങ്കീർത്തനം പാടി ചൊല്ലിയത് എന്തെന്നാൽ: 1 “ഞാൻ യഹോവയ്ക്ക് പാട്ടുപാടും, അങ്ങ് മഹോന്നതൻ: 2 കുതിരയെയും അതിന്മേൽ ഇരുന്നവനെയും 2 അങ്ങ് കടലിൽ തള്ളിയിട്ടിരിക്കുന്നു. 1
Deuteronomy 16:6നിന്‍റെ ദൈവമായ യഹോവ തന്‍റെ നാമം സ്ഥാപിക്കുവാൻ തിരഞ്ഞെടുക്കുന്ന സ്ഥലത്തുവച്ചു മാത്രം, സന്ധ്യാസമയത്ത്, നീ മിസ്രയീമിൽ നിന്ന് പുറപ്പെട്ട നേരത്ത് തന്നെ, സൂര്യൻ അസ്തമിക്കുമ്പോൾ പെസഹ അറുക്കേണം.
Deuteronomy 32:4യഹോവയാകുന്നു പാറ; അവിടുത്തെ പ്രവൃത്തി അത്യുത്തമം. 2 അവിടുത്തെ വഴികൾ ഒക്കെയും ന്യായം; 1 അവിടുന്ന് വിശ്വസ്തതയുള്ള ദൈവം, വ്യാജമില്ലാത്തവൻ; 2 നീതിയും നേരുമുള്ളവൻ തന്നെ. 1
1 Chronicles 13:7അവർ ദൈവത്തിന്‍റെ പെട്ടകം അബീനാദാബിന്‍റെ വീട്ടിൽനിന്നെടുത്ത് ഒരു പുതിയ വണ്ടിയിൽ കയറ്റി; ഉസ്സയും അഹ്യോവും വണ്ടി തെളിച്ചു.
Psalms 18:31യഹോവയല്ലാതെ ദൈവം ആരുണ്ട്? 2 നമ്മുടെ ദൈവം ഒഴികെ പാറ ആരുണ്ട്? 1
Psalms 42:4ഉത്സവം ആചരിക്കുന്ന ജനസമൂഹത്തോടൊപ്പം 2 സന്തോഷത്തോടും ഉച്ചത്തിൽ ദൈവത്തെ സ്തുതിച്ചും 1 ഞാൻ ദൈവാലയത്തിലേക്ക് പോകുന്നത് ഓർക്കുമ്പോൾ 2 എന്‍റെ ഹൃദയം തരളിതമാകുന്നു. 1