Isaiah 31:2
എന്നാൽ അവിടുന്നും ജ്ഞാനിയാകുന്നു; 2 അവിടുന്ന് അനർത്ഥം വരുത്തും; 1 അവിടുത്തെ വചനം മാറ്റുകയില്ല; 2 അവിടുന്ന് ദുഷ്കർമ്മികളുടെ ഗൃഹത്തിനും 1 ദുഷ്പ്രവൃത്തിക്കാരുടെ സഹായത്തിനും 2 വിരോധമായി എഴുന്നേല്‍ക്കും. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Numbers 10:35പെട്ടകം പുറപ്പെടുമ്പോൾ മോശെ: “യഹോവേ, എഴുന്നേല്ക്കേണമേ; അവിടുത്തെ ശത്രുക്കൾ ചിതറുകയും അങ്ങയെ പകക്കുന്നവർ അവിടുത്തെ മുമ്പിൽനിന്ന് ഓടിപ്പോകുകയും ചെയ്യട്ടെ” എന്നു പറയും.
Joshua 23:15നിങ്ങൾ യഹോവയുടെ കല്പനകൾ ലംഘിച്ചാൽ എല്ലാനന്മകളും നിങ്ങൾക്ക് ലഭിച്ചതുപോലെ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്ക് തന്നിരിക്കുന്ന ഈ നല്ലദേശത്തുനിന്ന് നിങ്ങൾ നശിക്കും വരെ യഹോവ എല്ലാ തിന്മകളും നിങ്ങളുടെമേൽ വരുത്തും.
Job 5:13അവിടുന്ന് ജ്ഞാനികളെ അവരുടെ കൗശലത്തിൽ പിടിക്കുന്നു; 2 വക്രബുദ്ധികളുടെ ആലോചന മറിഞ്ഞുപോകുന്നു. 1
Job 12:16ദൈവത്തിന്‍റെ പക്കൽ ശക്തിയും മഹാജ്ഞാനവും ഉണ്ട്; 2 വഞ്ചിതനും വഞ്ചകനും അവിടുത്തേക്കുള്ളവർ. 1
Psalms 68:1ദൈവം എഴുന്നേല്ക്കുമ്പോൾ അങ്ങേയുടെ ശത്രുക്കൾ ചിതറിപ്പോകുന്നു; 2 അവിടുത്തെ വെറുക്കുന്നവരും തിരുമുമ്പിൽനിന്ന് ഓടിപ്പോകുന്നു. 1
Isaiah 20:4അശ്ശൂർ രാജാവ് മിസ്രയീമില്‍ നിന്നുള്ള ബദ്ധന്മാരെയും കൂശിൽനിന്നുള്ള പ്രവാസികളെയും ആബാലവൃദ്ധം മിസ്രയീമിന്‍റെ ലജ്ജയ്ക്കായിട്ടു നഗ്നന്മാരും ചെരിപ്പിടാത്തവരും ആസനം മറയ്ക്കാത്തവരും ആയി പിടിച്ചു കൊണ്ടുപോകും.