Isaiah 38:5
“നീ ചെന്നു ഹിസ്കീയാവോടു പറയേണ്ടത്: ‘നിന്‍റെ പിതാവായ ദാവീദിന്‍റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിന്‍റെ പ്രാർത്ഥന കേട്ടു നിന്‍റെ കണ്ണുനീർ കണ്ടിരിക്കുന്നു. ഞാൻ നിന്‍റെ ആയുസ്സിനോടു പതിനഞ്ചു വർഷം കൂട്ടും.
ബൈബിൾ (മലയാളം)
In The King James Version
In Context
4എന്നാൽ യെശയ്യാവിനു യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാൽ:
Cross References
1 Kings 8:25“ആകയാൽ യിസ്രായേലിന്‍റെ ദൈവമായ യഹോവേ, അങ്ങ് എന്‍റെ അപ്പനായ ദാവീദ് എന്ന അവിടുത്തെ ദാസനോട്: ‘നീ എന്‍റെ മുമ്പാകെ നടന്നതുപോലെ നിന്‍റെ പുത്രന്മാരും എന്‍റെ മുമ്പാകെ നടന്ന് തങ്ങളുടെ വഴി സൂക്ഷിക്കുക മാത്രം ചെയ്താൽ യിസ്രായേലിന്‍റെ സിംഹാസനത്തിൽ ഇരിപ്പാൻ നിനക്കു ഒരു പുരുഷൻ എന്‍റെ മുമ്പാകെ ഇല്ലാതെ വരുകയില്ല’ എന്നു അരുളിച്ചെയ്തിരിക്കുന്നതു നിവർത്തിക്കേണമേ.
1 Kings 11:12എങ്കിലും നിന്‍റെ അപ്പനായ ദാവീദിനെ ഓർത്തു ഞാൻ നിന്‍റെ ജീവകാലത്ത് അതു ചെയ്കയില്ല; എന്നാൽ നിന്‍റെ മകന്‍റെ കയ്യിൽനിന്ന് അതിനെ വേർപെടുത്തും.
2 Kings 18:2അവൻ വാഴ്ച തുടങ്ങിയപ്പോൾ അവന് ഇരുപത്തഞ്ചു വയസ്സായിരുന്നു; അവൻ യെരൂശലേമിൽ ഇരുപത്തൊമ്പതു വര്‍ഷം വാണു. അവന്‍റെ അമ്മയ്ക്ക് അബി എന്നു പേരായിരുന്നു; അവൾ സെഖര്യാവിന്‍റെ മകൾ ആയിരുന്നു.
2 Kings 19:20ആമോസിന്‍റെ മകനായ യെശയ്യാവ് ഹിസ്കീയാവിന്‍റെ അടുക്കൽ പറഞ്ഞയച്ചത് എന്തെന്നാൽ: “യിസ്രായേലിന്‍റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘നീ അശ്ശൂർ രാജാവായ സൻഹേരീബിന്‍റെ നിമിത്തം എന്നോട് പ്രാർത്ഥിച്ചതു ഞാൻ കേട്ടു.
2 Chronicles 34:3അവന്‍റെ വാഴ്ചയുടെ എട്ടാം ആണ്ടിൽ, അവൻ ചെറുപ്പമായിരുന്നപ്പോൾ തന്നെ, അവൻ തന്‍റെ പിതാവായ ദാവീദിന്‍റെ ദൈവത്തെ അന്വേഷിച്ചുതുടങ്ങി; പന്ത്രണ്ടാം ആണ്ടിൽ അവൻ പൂജാഗിരികളും അശേരാപ്രതിഷ്ഠകളും വിഗ്രഹങ്ങളും ബിംബങ്ങളും നീക്കി യെഹൂദയും യെരൂശലേമും വെടിപ്പാക്കുവാൻ തുടങ്ങി.
Psalms 6:9യഹോവ എന്‍റെ അപേക്ഷ കേട്ടിരിക്കുന്നു; 2 യഹോവ എന്‍റെ പ്രാർത്ഥന കൈക്കൊള്ളും. 1