Isaiah 4:3
സീയോനിൽ ശേഷിച്ചിരിക്കുന്നവനും യെരൂശലേമിൽ അവശേഷിച്ചിരിക്കുന്നവനും, ഇങ്ങനെ യെരൂശലേമിൽ ജീവനുള്ളവരുടെ കൂട്ടത്തിൽ പേര് എഴുതിയിരിക്കുന്ന ഏവനും തന്നെ, വിശുദ്ധൻ എന്നു വിളിക്കപ്പെടും.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Psalms 69:28ജീവന്‍റെ പുസ്തകത്തിൽനിന്ന് അവരെ മായിച്ചുകളയേണമേ; 2 നീതിമാന്മാരോടുകൂടി അവരെ എഴുതരുതേ. 1
Isaiah 6:13“അതിൽ പത്തിൽ ഒരംശം എങ്കിലും ശേഷിച്ചാൽ 2 അത് വീണ്ടും നാശത്തിന് ഇരയായിത്തീരും; 1 എങ്കിലും കരിമരവും കരുവേലകവും വെട്ടിയിട്ടാൽ 2 അവയുടെ കുറ്റി ശേഷിച്ചിരിക്കുന്നതുപോലെ 2 വിശുദ്ധസന്തതി ഒരു കുറ്റിയായി ശേഷിക്കും.”
Isaiah 60:21നിന്‍റെ ജനമെല്ലാം നീതിമാന്മാരാകും; 2 ഞാൻ മഹത്ത്വപ്പെടേണ്ടതിനു എന്‍റെ നടുതലയുടെ + 60:21 നടുതലയുടെ വള്ളിതല മുറിച്ചു നടുമ്പോൾ ചുവടും മണ്ടയും എടുക്കാറില്ല നടുഭാഗമാണ് എടുക്കാറുള്ളത് അതാണ് നടുതല. മുളയും 1 എന്‍റെ കൈകളുടെ പ്രവൃത്തിയും ആയിട്ട് 2 അവർ ദേശത്തെ സദാകാലത്തേക്കും കൈവശമാക്കും. 1
Ezekiel 36:24ഞാൻ നിങ്ങളെ ജനതകളുടെ ഇടയിൽനിന്ന് കൂട്ടിവരുത്തി, സകലദേശങ്ങളിൽനിന്നും നിങ്ങളെ ശേഖരിച്ച്, സ്വന്തദേശത്തേക്കു കൊണ്ടുവരും.
Zechariah 14:2ഞാൻ സകലജനതകളെയും യെരൂശലേമിനോടു യുദ്ധത്തിനായി കൂട്ടിവരുത്തും; നഗരം പിടിക്കപ്പെടുകയും വീടുകൾ കൊള്ളയിടുകയും സ്ത്രീകളെ വഷളാക്കുകയും നഗരത്തിന്‍റെ പാതി പ്രവാസത്തിലേക്കു പോകുകയും ചെയ്യും; ജനത്തിൽ ശേഷിപ്പുള്ളവർ നഗരത്തിൽനിന്നു ഛേദിക്കപ്പെടുകയില്ല.
Luke 10:20എങ്കിലും ഭൂതങ്ങൾ നിങ്ങൾക്ക് കീഴടങ്ങുന്നതിലല്ല നിങ്ങൾ സന്തോഷിക്കേണ്ടത്. നിങ്ങളുടെ പേർ സ്വർഗ്ഗത്തിൽ എഴുതിയിരിക്കുന്നതിൽ സന്തോഷിക്കുക.