Isaiah 40:9
സുവാർത്താദൂതിയായ യെരൂശലേമേ + 40:9 യെരൂശലേമേ സീയോനില്‍ നിന്ന്, നീ ഉയർന്നപർവ്വതത്തിലേക്കു കയറിച്ചെല്ലുക; 2 സുവാർത്താദൂതിയായ യെരൂശലേമേ, നിന്‍റെ ശബ്ദം ശക്തിയോടെ ഉയർത്തുക; 1 ഭയപ്പെടാതെ ഉയർത്തുക; യെഹൂദാനഗരങ്ങളോട്: 2 “ഇതാ, നിങ്ങളുടെ ദൈവം” എന്നു പറയുക. 1
ബൈബിൾ (മലയാളം)
In The King James Version
In Context
8പുല്ലുണങ്ങുന്നു, പൂവ് വാടുന്നു; 2 നമ്മുടെ ദൈവത്തിന്‍റെ വചനമോ എന്നേക്കും നിലനില്ക്കും.” 1
Cross References
1 Samuel 26:13ദാവീദ് അപ്പുറം കടന്നുചെന്നു ദൂരത്ത് ഒരു മലമുകളിൽ നിന്നു; അവർക്ക് മദ്ധ്യേ ആവശ്യത്തിന് അകലമുണ്ടായിരുന്നു.
Ezra 1:1യഹോവ യിരെമ്യാപ്രവാചകനിലൂടെ അരുളിച്ചെയ്ത വചനം നിവൃത്തിയാകേണ്ടതിന് പാർസിരാജാവായ കോരെശിന്‍റെ ഒന്നാം ആണ്ടിൽ യഹോവ കോരെശിന്‍റെ മനസ്സ് ഉണർത്തിയിട്ട്, അവൻ തന്‍റെ രാജ്യത്ത് എല്ലാടവും ഒരു വിളംബരം പ്രസിദ്ധപ്പെടുത്തി എല്ലാവരേയും അറിയിച്ചത് എന്തെന്നാൽ:
Isaiah 25:9ആ നാളിൽ: “ഇതാ, നമ്മുടെ ദൈവം; 2 അവനെയാകുന്നു നാം കാത്തിരുന്നത്; 1 അവൻ നമ്മെ രക്ഷിക്കും; 2 അവൻ തന്നെ യഹോവ; 1 അവനെയത്രേ നാം കാത്തിരുന്നത്; 2 അവന്‍റെ രക്ഷയിൽ നമുക്ക് ആനന്ദിച്ചു സന്തോഷിക്കാം” എന്നു അവർ പറയും. 1
Isaiah 35:4മനോഭീതിയുള്ളവരോട്: “ധൈര്യപ്പെടുവിൻ, 2 ഭയപ്പെടണ്ടാ; ഇതാ, നിങ്ങളുടെ ദൈവം! 1 പ്രതികാരവും ദൈവത്തിന്‍റെ പ്രതിഫലവും വരുന്നു! 2 അവൻ വന്നു നിങ്ങളെ രക്ഷിക്കും” എന്നു പറയുവിൻ. 1
Isaiah 51:7നീതിയെ അറിയുന്നവരും ഹൃദയത്തിൽ എന്‍റെ ന്യായപ്രമാണം ഉള്ള ജനവും ആയുള്ളവരേ, 2 എന്‍റെ വാക്കു കേൾക്കുവിൻ; 1 നിങ്ങൾ മനുഷ്യരുടെ നിന്ദയെ ഭയപ്പെടരുത്; 2 അവരുടെ ദൂഷണങ്ങളെ + 51:7 ദൂഷണങ്ങളെ ദുഷിച്ചുപറയല്‍, ദോഷം ആരോപിക്കല്‍, അപവാദം. പേടിക്കുകയും അരുത്. 1
Isaiah 52:6“അതുകൊണ്ട് എന്‍റെ ജനം എന്‍റെ നാമത്തെ അറിയും; അതുകൊണ്ട് ഞാൻ, ഞാൻ തന്നെയാകുന്നു പ്രസ്താവിക്കുന്നവൻ എന്നു അവർ അന്നു അറിയും.” 1