Isaiah 41:25
“ഞാൻ ഒരുവനെ വടക്കുനിന്ന് എഴുന്നേല്പിച്ചു; അവൻ വന്നിരിക്കുന്നു; 2 സൂര്യോദയദിക്കിൽനിന്ന് അവനെ എഴുന്നേല്പിച്ചു; 1 അവൻ എന്‍റെ നാമത്തെ ആരാധിക്കും; 2 അവൻ വന്നു ചെളിയെപ്പോലെയും 1 കുശവൻ കളിമണ്ണു ചവിട്ടുന്നതുപോലെയും 2 ദേശാധിപതികളെ ചവിട്ടും. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Ezra 1:2“പാർസിരാജാവായ കോരെശ് ഇപ്രകാരം കല്പിക്കുന്നു: സ്വർഗ്ഗത്തിലെ ദൈവമായ യഹോവ ഭൂമിയിലെ സകലരാജ്യങ്ങളും എനിക്ക് തന്നിരിക്കുന്നു; യെഹൂദായിലെ യെരൂശലേമിൽ അവന് ഒരു ആലയം പണിയുവാൻ എന്നോട് കല്പിച്ചുമിരിക്കുന്നു.
Isaiah 21:2അസഹ്യപ്പെടുത്തുന്ന ഒരു ദർശനം എനിക്ക് വെളിപ്പെട്ടിരിക്കുന്നു; 2 ദ്രോഹി ദ്രോഹം ചെയ്യുന്നു; 1 കവർച്ചക്കാരൻ കവർച്ച ചെയ്യുന്നു. 2 ഏലാമേ, കയറിച്ചെല്ലുക, 1 മേദ്യയേ, നിരോധിച്ചുകൊള്ളുക; 2 അതിന്‍റെ ഞരക്കമെല്ലാം ഞാൻ നിർത്തിക്കളയും. 1
Isaiah 44:28കോരെശ് എന്‍റെ ഇടയൻ; 2 അവൻ എന്‍റെ ഹിതമെല്ലാം നിവർത്തിക്കും എന്നും 1 യെരൂശലേം പണിയപ്പെടും, 1 മന്ദിരത്തിന് അടിസ്ഥാനം ഇടും എന്നും ഞാൻ കല്പിക്കുന്നു.”
Isaiah 46:10ആരംഭത്തിൽതന്നെ അവസാനവും 2 പൂർവ്വകാലത്തുതന്നെ മേലാൽ സംഭവിക്കുവാനുള്ളതും ഞാൻ പ്രസ്താവിക്കുന്നു; 1 ‘എന്‍റെ ആലോചന നിവൃത്തിയാകും; 2 ഞാൻ എന്‍റെ താത്പര്യമെല്ലാം അനുഷ്ഠിക്കും’ എന്നു ഞാൻ പറയുന്നു. 1
Jeremiah 51:27ദേശത്ത് ഒരു കൊടി ഉയർത്തുവിൻ; 2 ജനതകളുടെ ഇടയിൽ കാഹളം ഊതുവിൻ; 1 ജനതകളെ അതിന്‍റെ നേരെ ഒരുക്കുവിൻ; 2 അരാരാത്ത്, മിന്നി, അസ്കെനാസ് എന്നീ രാജ്യങ്ങളെ 1 അതിന് വിരോധമായി വിളിച്ചുകൂട്ടുവിൻ; 2 അതിനെതിരെ ഒരു സേനാപതിയെ നിയമിക്കുവിൻ; 2 വെട്ടുക്കിളിക്കൂട്ടംപോലെ കുതിരകളെ പുറപ്പെടുമാറാക്കുവിൻ. 1
Zechariah 10:5അവർ യുദ്ധത്തിൽ ശത്രുക്കളെ വീഥികളിലെ ചേറ്റിൽ ചവിട്ടിക്കളയുന്ന വീരന്മാരെപ്പോലെയാകും; 2 യഹോവ അവരോടുകൂടിയുള്ളതുകൊണ്ട് അവർ കുതിരപ്പടയാളികൾ ലജ്ജിച്ചുപോകുവാൻ തക്കവണ്ണം പൊരുതും. 1