Isaiah 47:10
നീ നിന്‍റെ ദുഷ്ടതയിൽ ആശ്രയിച്ചു, ‘ആരും എന്നെ കാണുന്നില്ല’ എന്നു പറഞ്ഞുവല്ലോ; 2 നിന്‍റെ ജ്ഞാനവും നിന്‍റെ അറിവും നിന്നെ തെറ്റിച്ചുകളഞ്ഞു; 1 ‘ഞാൻ മാത്രം; എനിക്ക് തുല്യമായി മറ്റാരും ഇല്ല’ 2 എന്നു നീ നിന്‍റെ ഹൃദയത്തിൽ പറഞ്ഞു. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Job 22:13എന്നാൽ നീ: ‘ദൈവം എന്തറിയുന്നു? 2 കൂരിരുട്ടിൽ അവിടുന്ന് ന്യായംവിധിക്കുമോ? 1
Psalms 52:7“ദൈവത്തെ ശരണമാക്കാതെ 2 തന്‍റെ ധനസമൃദ്ധിയിൽ ആശ്രയിക്കുകയും 2 ദുഷ്ടതയിൽ തന്നെത്താൻ ഉറപ്പിക്കുകയും + 52:7 ദുഷ്ടതയിൽ തന്നെത്താൻ ഉറപ്പിക്കുകയും അവന്‍ തന്‍റെ ദുഷ്ടതയിൽ ശക്തിയാര്‍ജ്ജിച്ചു കൊണ്ടിരിക്കുകയും ചെയ്ത മനുഷ്യൻ അതാ” എന്നു പറയും, 1
Psalms 64:5തിന്മയായ കാര്യത്തിൽ അവർ അവരെത്തന്നെ ഉറപ്പിക്കുന്നു; 2 ഒളിച്ച് കെണിവയ്ക്കുവാൻ തമ്മിൽ ആലോചിക്കുന്നു; 2 “നമ്മെ ആര്‍ കാണും + 64:5 നമ്മെ ആര്‍ കാണും അവരെ ആര്‍ കാണും എന്നു അവര്‍ പറയുന്നു” എന്നു അവർ പറയുന്നു. 1
Ecclesiastes 8:8ആത്മാവിനെ പിടിച്ചു നിർത്തുവാൻ ആത്മാവിന്മേൽ അധികാരമുള്ള ഒരു മനുഷ്യനുമില്ല; മരണദിവസത്തിന്മേൽ അധികാരമുള്ളവനുമില്ല; യുദ്ധസേവയിൽനിന്ന് വിമോചനവുമില്ല; ദുഷ്ടത ദുഷ്ടന്മാരെ വിടുവിക്കയുമില്ല.
Isaiah 28:15“ഞങ്ങൾ മരണത്തോട് സഖ്യതയും 2 പാതാളത്തോട് ഉടമ്പടിയും ചെയ്തിരിക്കുന്നു; 1 പ്രവഹിക്കുന്ന ബാധ കടന്നുപോകുമ്പോൾ 2 അത് ഞങ്ങളോട് അടുത്തു വരികയില്ല; 1 ഞങ്ങൾ ഭോഷ്കിനെ ശരണമാക്കി 2 വ്യാജത്തിൽ ഒളിച്ചിരിക്കുന്നു” എന്നു നിങ്ങൾ പറഞ്ഞുവല്ലോ. 1
Isaiah 44:20അവൻ ചാരം തിന്നുന്നു; വഞ്ചിക്കപ്പെട്ട അവന്‍റെ ഹൃദയം അവനെ തെറ്റിച്ചുകളയുന്നു; അവൻ തന്‍റെ പ്രാണനെ രക്ഷിക്കുന്നില്ല; “എന്‍റെ വലംകൈയിൽ ഭോഷ്കില്ലയോ?” എന്നു ചോദിക്കുന്നതുമില്ല. 1 സ്രഷ്ടാവും രക്ഷകനും 1