Isaiah 50:4
തളർന്നിരിക്കുന്നവനെ വാക്കുകൊണ്ടു താങ്ങുവാൻ അറിയേണ്ടതിന് 2 യഹോവയായ കർത്താവ് എനിക്ക് ശിഷ്യന്മാരുടെ നാവ് തന്നിരിക്കുന്നു; 1 അവൻ രാവിലെതോറും ഉണർത്തുന്നു; 2 ശിഷ്യന്മാരെപ്പോലെ കേൾക്കേണ്ടതിന് അവൻ എന്‍റെ ചെവി ഉണർത്തുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
In Context
5യഹോവയായ കർത്താവ് എന്‍റെ ചെവി തുറന്നു; 2 ഞാനോ മറുത്തുനിന്നില്ല; പിന്തിരിഞ്ഞതുമില്ല. 1
Cross References
Exodus 4:11അതിന് യഹോവ അവനോട്: “മനുഷ്യന് വായ് കൊടുത്തത് ആർ? അല്ല, ഊമനെയും ചെകിടനെയും കാഴ്ചയുള്ളവനെയും കുരുടനെയും ഉണ്ടാക്കിയത് ആർ? യഹോവയായ ഞാൻ അല്ലയോ? ആകയാൽ നീ ചെല്ലുക;
Deuteronomy 18:18നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാൻ അവർക്ക് അവരുടെ സഹോദരന്മാരുടെ ഇടയിൽനിന്ന് എഴുന്നേല്പിച്ച് എന്‍റെ വചനങ്ങളെ അവന്‍റെ നാവിന്മേൽ ആക്കും; ഞാൻ അവനോട് കല്പിക്കുന്നതെല്ലാം അവൻ അവരോടു പറയും.
Psalms 5:3യഹോവേ, രാവിലെ എന്‍റെ പ്രാർത്ഥന കേൾക്കേണമേ; 2 രാവിലെ ഞാൻ അങ്ങേയ്ക്കായി യാചന ഒരുക്കി കാത്തിരിക്കുന്നു + 5:3 രാവിലെ ഞാൻ അങ്ങേയ്ക്കായി യാചന ഒരുക്കി കാത്തിരിക്കുന്നു രാവിലെ ഞാൻ യാഗം ഒരുക്കുന്നു. 1
Psalms 45:2നീ മനുഷ്യപുത്രന്മാരിൽ അതിസുന്ദരൻ; 2 ലാവണ്യം നിന്‍റെ അധരങ്ങളിൽ പകർന്നിരിക്കുന്നു; 2 അതുകൊണ്ട് ദൈവം നിന്നെ എന്നേക്കും അനുഗ്രഹിച്ചിരിക്കുന്നു. 1
Psalms 143:8രാവിലെ അങ്ങേയുടെ ആർദ്രകരുണയെപ്പറ്റി എന്നെ കേൾപ്പിക്കേണമേ; 2 ഞാൻ അങ്ങയിൽ ആശ്രയിക്കുന്നുവല്ലോ; 1 ഞാൻ നടക്കേണ്ട വഴി എന്നെ അറിയിക്കേണമേ; 2 ഞാൻ എന്‍റെ ഉള്ളം അങ്ങയിലേക്ക് ഉയർത്തുന്നുവല്ലോ. 1
Proverbs 25:11തക്കസമയത്ത് പറയുന്ന വാക്ക് 2 വെള്ളിത്താലത്തിൽ പൊൻനാരങ്ങാ പോലെ. 1