Isaiah 55:8
“എന്‍റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങൾ അല്ല; 2 നിങ്ങളുടെ വഴികൾ എന്‍റെ വഴികളുമല്ല” 2 എന്നു യഹോവ അരുളിച്ചെയ്യുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
For my thoughts are not your thoughts, neither are your ways my ways, saith the LORD.
In Context
Cross References
1 Samuel 16:7യഹോവ ശമൂവേലിനോട്: “അവന്‍റെ ശാരീരിക രൂപമോ ഉയരമോ നോക്കരുത്; ഞാൻ അവനെ തള്ളിയിരിക്കുന്നു. മനുഷ്യൻ നോക്കുന്നത് പോലെയല്ല; മനുഷ്യൻ പുറമെ കാണുന്നത് നോക്കുന്നു; യഹോവയോ ഹൃദയത്തെ നോക്കുന്നു” എന്നു അരുളിച്ചെയ്തു.
2 Kings 5:11അപ്പോൾ നയമാൻ ഏറ്റവും ക്രുദ്ധിച്ചു അവിടെനിന്നും പുറപ്പെട്ടു; “അവൻ തന്നെ പുറത്തുവന്ന് എന്‍റെ അടുത്തുനിന്ന് തന്‍റെ ദൈവമായ യഹോവയുടെ നാമത്തെ വിളിച്ചു പ്രാർത്ഥിച്ച് തന്‍റെ കൈ എന്‍റെ മീതെ ചലിപ്പിച്ച് കുഷ്ഠരോഗം സൗഖ്യമാക്കും എന്നു ഞാൻ വിചാരിച്ചു.
Psalms 25:10യഹോവയുടെ നിയമവും സാക്ഷ്യങ്ങളും പ്രമാണിക്കുന്നവർക്ക് 2 അവിടുത്തെ വഴികളെല്ലാം ദയയും സത്യവും ആകുന്നു. 1
Psalms 92:5യഹോവേ, അങ്ങേയുടെ പ്രവൃത്തികൾ എത്രമാത്രം വലിയവയാകുന്നു! 2 അങ്ങേയുടെ വിചാരങ്ങൾ അത്യന്തം അഗാധമായവ തന്നെ. 1
Proverbs 25:3ആകാശത്തിന്‍റെ ഉയരവും ഭൂമിയുടെ ആഴവും 2 രാജാക്കന്മാരുടെ ഹൃദയവും അജ്ഞാതം. 1
Jeremiah 3:1“ഒരു പുരുഷൻ തന്‍റെ ഭാര്യയെ ഉപേക്ഷിക്കുകയും 2 അവൾ അവനെ വിട്ട് മറ്റൊരു പുരുഷന് ഭാര്യയായിമാറുകയും ചെയ്തശേഷം 1 അവൻ അവളുടെ അടുക്കൽ വീണ്ടും ചെല്ലുമോ? 2 അങ്ങനെയുള്ള ദേശം മലിനമായിപ്പോകുകയില്ലയോ? 1 നീയോ, പല ജാരന്മാരുമായി പരസംഗം ചെയ്തിരിക്കുന്നു; 2 എന്നിട്ടും എന്‍റെ അടുക്കൽ മടങ്ങിവരുവാൻ നീ വിചാരിക്കുന്നുവോ” 2 എന്നു യഹോവയുടെ അരുളപ്പാടു. 1