Isaiah 57:2
അവൻ സമാധാനത്തിലേക്കു പ്രവേശിക്കുന്നു; 2 നേരായി നടക്കുന്നവരെല്ലാം 2 അവനവന്‍റെ കിടക്കയിൽ വിശ്രാമം പ്രാപിക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
He shall enter into peace: they shall rest in their beds, each one walking in his uprightness.
In Context
3“ക്ഷുദ്രക്കാരത്തിയുടെ മക്കളേ, 2 വ്യഭിചാരിയുടെയും വേശ്യയുടെയും സന്തതിയേ; 2 ഇങ്ങോട്ട് അടുത്തുവരുവിൻ. 1
Cross References
2 Chronicles 16:14അവൻ ദാവീദിന്‍റെ നഗരത്തിൽ തനിക്കായി ഉണ്ടാക്കിയിരുന്ന കല്ലറയിൽ അവർ അവനെ അടക്കം ചെയ്തു; വൈദ്യന്മാരുടെ വിധിപ്രകാരം ഉണ്ടാക്കിയ സുഗന്ധവർഗ്ഗവും പലതരം പരിമളസാധനങ്ങളും നിറെച്ചിരുന്ന ശയ്യമേൽ അവനെ കിടത്തുകയും അവനുവേണ്ടി വലിയോരു ദഹനം ഉണ്ടാക്കുകയും ചെയ്തു.
Ecclesiastes 12:7പൊടി പണ്ട് ആയിരുന്നതുപോലെ ഭൂമിയിലേക്ക് തിരികെ ചേരും; ആത്മാവ് അതിനെ നല്കിയ ദൈവത്തിന്‍റെ അടുക്കലേക്ക് മടങ്ങിപ്പോകും.
Isaiah 26:7നീതിമാന്‍റെ വഴി ചൊവ്വുള്ളതാകുന്നു; 2 അങ്ങ് നീതിമാന്‍റെ പാതയെ ചൊവ്വായി നിരത്തുന്നു. 1
Ezekiel 32:25കൊല്ലപ്പെട്ടവരുടെ മദ്ധ്യേ അവർ അതിനും അതിന്‍റെ സകലപുരുഷാരത്തിനും ഒരു കിടക്ക വിരിച്ചിരിക്കുന്നു; അതിന്‍റെ ശവക്കുഴികൾ അതിന്‍റെ ചുറ്റും ഇരിക്കുന്നു; അവരെല്ലാവരും അഗ്രചർമ്മികളായി വാളാൽ കൊല്ലപ്പെട്ടവരാകുന്നു; ജീവനുള്ളവരുടെ ദേശത്ത് അവർ ഭീതി പരത്തിയിരിക്കുകയാൽ കുഴിയിൽ ഇറങ്ങുന്നവരോടുകൂടെ ലജ്ജ വഹിക്കുന്നു; കൊല്ലപ്പെട്ടവരുടെ മദ്ധ്യത്തിൽ അത് കിടക്കുന്നു.
Luke 1:6ഇരുവരും ദൈവസന്നിധിയിൽ നീതിയുള്ളവരും കർത്താവിന്‍റെ സകല കല്പനകളും ന്യായങ്ങളും അനുസരിക്കുന്നവരും ആയിരുന്നു.
Luke 7:50അവനോ സ്ത്രീയോട്: നിന്‍റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; സമാധാനത്തോടെ പോക എന്നു പറഞ്ഞു.