Isaiah 57:7
പൊക്കവും ഉയരവും ഉള്ള മലയിൽ നീ നിന്‍റെ കിടക്ക വിരിച്ചിരിക്കുന്നു; 2 അവിടേക്കു തന്നെ നീ ബലികഴിക്കുവാൻ കയറിച്ചെന്നു. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Jeremiah 3:2“മൊട്ടക്കുന്നുകളിലേക്ക് തല ഉയർത്തിനോക്കുക; 2 നീ പരസംഗം ചെയ്യാത്ത സ്ഥലം ഏതുണ്ട്? 1 മരുഭൂമിയിൽ ഒരു അരാബ്യൻ എന്നപോലെ 2 നീ വഴികളിൽ അവർക്കായി പതിയിരുന്നു; 1 നിന്‍റെ പരസംഗത്താലും വഷളത്തത്താലും 2 ദേശത്തെ മലിനമാക്കിയിരിക്കുന്നു. 1
Ezekiel 6:13അവർ അവരുടെ സകലവിഗ്രഹങ്ങൾക്കും സൗരഭ്യവാസന അർപ്പിച്ച, ഉയരമുള്ള എല്ലാ കുന്നിന്മേലും സകല പർവ്വതശിഖരങ്ങളിലും എല്ലാ പച്ചമരത്തിൻകീഴിലും തഴച്ചിരിക്കുന്ന എല്ലാ കരുവേലകത്തിൻകീഴിലും അവരുടെ നിഹതന്മാർ അവരുടെ ബലിപീഠങ്ങളുടെ ചുറ്റും അവരുടെ വിഗ്രഹങ്ങളുടെ ഇടയിൽ വീണുകിടക്കുമ്പോൾ, ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.
Ezekiel 16:25എല്ലാ വഴിത്തലക്കലും പൂജാഗിരി പണിത്, നീ നിന്‍റെ സൗന്ദര്യത്തെ വഷളാക്കി, വഴിപോകുന്ന ഏവനും നിന്‍റെ കാലുകൾ അകത്തി നിന്‍റെ പരസംഗം വർദ്ധിപ്പിച്ചു.
Ezekiel 23:17അങ്ങനെ ബാബേല്‍ക്കാർ പ്രേമശയനത്തിനായി അവളുടെ അടുക്കൽവന്ന് പരസംഗംകൊണ്ട് അവളെ മലിനയാക്കി; അവൾ അവരാൽ മലിനയായിത്തീർന്നു; പിന്നെ അവൾക്ക് അവരോട് വെറുപ്പുതോന്നി.