Isaiah 58:2
എങ്കിലും അവർ എന്നെ ദിനംപ്രതി അന്വേഷിച്ച് 2 എന്‍റെ വഴികളെ അറിയുവാൻ ഇച്ഛിക്കുന്നു; 1 നീതി പ്രവർത്തിക്കുകയും 2 അവരുടെ ദൈവത്തിന്‍റെ ന്യായം ഉപേക്ഷിക്കാതെയിരിക്കുകയും ചെയ്ത ഒരു ജനതയെപ്പോലെ 1 അവർ നീതിയുള്ള വിധികളെ എന്നോട് ചോദിച്ചു 2 ദൈവത്തോടു അടുക്കുവാൻ വാഞ്ഛിക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Deuteronomy 5:28നിങ്ങൾ എന്നോട് സംസാരിച്ച വാക്കുകൾ യഹോവ കേട്ടു എന്നോട് കല്പിച്ചത്: ‘ഈ ജനം നിന്നോട് പറഞ്ഞവാക്ക് ഞാൻ കേട്ടു; അവർ പറഞ്ഞത് നല്ലകാര്യം.
Proverbs 15:8ദുഷ്ടന്മാരുടെ യാഗം യഹോവയ്ക്ക് വെറുപ്പ്; 2 നേരുള്ളവരുടെ പ്രാർത്ഥനയോ അവന് പ്രസാദം. 1
Isaiah 29:13“ഈ ജനം അടുത്തുവന്നു വായ്കൊണ്ടും 2 അധരംകൊണ്ടും എന്നെ ബഹുമാനിക്കുന്നു; 2 എങ്കിലും അവരുടെ ഹൃദയത്തെ അവർ എങ്കൽനിന്ന് ദൂരത്ത് അകറ്റിവച്ചിരിക്കുന്നു; 1 എന്നോടുള്ള അവരുടെ ഭക്തി, മനഃപാഠമാക്കിയ മാനുഷകല്പനയത്രേ. 1
Isaiah 48:1യിസ്രായേൽ എന്ന പേര് വിളിക്കപ്പെട്ടവരും 2 യെഹൂദായുടെ വെള്ളത്തിൽനിന്ന് ഉത്ഭവിച്ചിരിക്കുന്നവരും 1 യഹോവയുടെ നാമത്തിൽ സത്യം ചെയ്യുന്നവരും 2 സത്യത്തോടും നീതിയോടും കൂടിയല്ലെങ്കിലും 1 യിസ്രായേലിന്‍റെ ദൈവത്തെ കീർത്തിക്കുന്നവരും 2 ആയ യാക്കോബ് ഗൃഹമേ, ഇതു കേട്ടുകൊള്ളുവിൻ. 1
Jeremiah 42:20“നീ ഞങ്ങളുടെ ദൈവമായ യഹോവയോട് ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കേണം; ഞങ്ങളുടെ ദൈവമായ യഹോവ കല്പിക്കുന്നതെല്ലാം നീ ഞങ്ങളോട് അറിയിക്കേണം; ഞങ്ങൾ അതുപോലെ ചെയ്യും” എന്നു പറഞ്ഞ് നിങ്ങൾ എന്നെ നിങ്ങളുടെ ദൈവമായ യഹോവയുടെ അടുക്കൽ അയച്ചു.
Ezekiel 33:30മനുഷ്യപുത്രാ, നിന്‍റെ സ്വജാതിക്കാർ മതിലുകൾക്കരികിലും വീട്ടുവാതില്‍ക്കലും വച്ചു നിന്നെക്കുറിച്ച് സംഭാഷിച്ച്: ‘യഹോവയിൽ നിന്നുണ്ടായ അരുളപ്പാടു എന്തെന്ന് വന്നു കേൾക്കുവിൻ’ എന്നു തമ്മിൽതമ്മിലും ഓരോരുത്തൻ അവനവന്‍റെ സഹോദരനോടും പറയുന്നു.