Isaiah 58:5
എനിക്ക് ഇഷ്ടമുള്ള നോമ്പും 2 മനുഷ്യൻ ആത്മതപനം ചെയ്യുന്ന ദിവസവും ഇങ്ങനെയുള്ളതോ? 1 തലയെ വേഴത്തെപ്പോലെ + 58:5 വേഴത്തെപ്പോലെ ഒരുതരം വലിയപുല്ല്. കുനിയിക്കുക, 2 ചാക്കുതുണിയും ചാരവും വിരിച്ചു കിടക്കുക, 1 ഇതാകുന്നുവോ ഉപവാസം? 2 ഇതിനോ നീ നോമ്പെന്നും 2 യഹോവയ്ക്കു പ്രസാദമുള്ള ദിവസമെന്നും പേര് പറയുന്നത്? 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
1 Kings 21:27ആഹാബ് ആ വാക്ക് കേട്ടപ്പോൾ വസ്ത്രം കീറി, രട്ടുടുത്തുകൊണ്ട് ഉപവസിച്ചു, രട്ടിൽ തന്നെ കിടക്കുകയും വിലാപം കഴിക്കുകയും ചെയ്തു.
2 Chronicles 20:3യെഹോശാഫാത്ത് ഭയപ്പെട്ട് യഹോവയെ അന്വേഷിപ്പാൻ താല്പര്യപ്പെട്ട് യെഹൂദയിൽ മുഴുവൻ ഒരു ഉപവാസം പ്രസിദ്ധം ചെയ്തു.
Nehemiah 9:1എന്നാൽ ഈ മാസം ഇരുപത്തിനാലാം തീയതി യിസ്രായേൽ മക്കൾ ഉപവസിച്ച്, രട്ടുടുത്തും ദേഹത്ത് പൂഴി വാരിയിട്ടും + 9:1 ദേഹത്ത് പൂഴി വാരിയിട്ടും തലയിൽ പൂഴി വാരിയിട്ടും കൊണ്ട് ഒന്നിച്ചുകൂടി.
Esther 4:16“അങ്ങ് ചെന്നു ശൂശനിൽ ഉള്ള എല്ലാ യെഹൂദന്മാരെയും ഒന്നിച്ചുകൂട്ടി, നിങ്ങൾ മൂന്നു ദിവസം രാവും പകലും തിന്നുകയോ കുടിക്കുകയോ ചെയ്യാതെ എനിക്ക് വേണ്ടി ഉപവസിപ്പിൻ. ഞാനും എന്‍റെ ബാല്യക്കാരത്തികളും അങ്ങനെ തന്നെ ഉപവസിക്കും. പിന്നെ ഞാൻ നിയമപ്രകാരമല്ലെങ്കിലും രാജാവിന്‍റെ അടുക്കൽ ചെല്ലും. ഞാൻ നശിക്കുന്നു എങ്കിൽ നശിക്കട്ടെ.”
Psalms 69:13ഞാനോ യഹോവേ, പ്രസാദകാലത്ത് അങ്ങേയോട് പ്രാർത്ഥിക്കുന്നു; 2 ദൈവമേ, അങ്ങേയുടെ ദയയുടെ ബഹുത്വത്താൽ, 2 അങ്ങേയുടെ വിശ്വസ്തതയാൽ തന്നെ, എന്നെ രക്ഷിച്ച് ഉത്തരമരുളേണമേ. 1
Isaiah 58:3“ഞങ്ങൾ നോമ്പു നോല്‍ക്കുന്നതു നീ നോക്കാതെയിരിക്കുന്നതെന്ത്? 2 ഞങ്ങൾ ആത്മതപനം ചെയ്യുന്നതു നീ അറിയാതിരിക്കുന്നതെന്ത്?” 1 “ഇതാ, നിങ്ങൾ നോമ്പു നോല്‍ക്കുന്ന ദിവസത്തിൽ തന്നെ 2 നിങ്ങളുടെ കാര്യാദികളെ നോക്കുകയും 1 നിങ്ങളുടെ എല്ലാ വേലക്കാരെയുംകൊണ്ട് 2 അദ്ധ്വാനിപ്പിക്കുകയും ചെയ്യുന്നു. 1