Isaiah 59:3
നിങ്ങളുടെ കൈകൾ രക്തംകൊണ്ടും 2 നിങ്ങളുടെ വിരലുകൾ അകൃത്യംകൊണ്ടും മലിനമായിരിക്കുന്നു; 1 നിങ്ങളുടെ അധരങ്ങൾ ഭോഷ്ക് സംസാരിക്കുന്നു; 2 നിങ്ങളുടെ നാവ് നീതികേട് ജപിക്കുന്നു + 59:3 ജപിക്കുന്നു ആവര്‍ത്തിച്ചു ചൊല്ലുക, പിറുപിറുക്കുക, പതുക്കെ പറയുക എന്നും അർത്ഥം ഉണ്ട്. . 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Isaiah 1:15നിങ്ങൾ പ്രാര്‍ത്ഥനയില്‍ കൈകൾ മലർത്തുമ്പോൾ 2 ഞാൻ നിങ്ങളിൽനിന്ന് എന്‍റെ കണ്ണ് മറച്ചുകളയും; 1 നിങ്ങൾ എത്രതന്നെ പ്രാർത്ഥിച്ചാലും 2 ഞാൻ കേൾക്കുകയില്ല; 2 നിങ്ങളുടെ കൈകൾ നിഷ്കളങ്കരുടെ രക്തംകൊണ്ടു നിറഞ്ഞിരിക്കുന്നു. 1
Jeremiah 2:30“ഞാൻ നിങ്ങളുടെ മക്കളെ അടിച്ചതു വ്യർത്ഥം; 2 അവർ ബുദ്ധി പഠിച്ചില്ല; 1 നശിപ്പിക്കുന്ന സിംഹത്തെപ്പോലെ നിങ്ങളുടെ വാൾ തന്നെ 2 നിങ്ങളുടെ പ്രവാചകന്മാരെ തിന്നുകളഞ്ഞു. 1
Jeremiah 7:8“നിങ്ങൾ പ്രയോജനമില്ലാത്ത വ്യാജവാക്കുകളിൽ ആശ്രയിക്കുന്നു.
Jeremiah 9:3“അവർ വ്യാജത്തിനായി നാവ് വില്ലുപോലെ കുലക്കുന്നു; 2 അവർ സത്യത്തിനായിട്ടല്ല ദേശത്ത് വീര്യം കാണിക്കുന്നത്; 1 അവർ ഒരു ദോഷം വിട്ട് മറ്റൊരു ദോഷത്തിന് പുറപ്പെടുന്നു; 2 അവർ എന്നെ അറിയുന്നില്ല” എന്നു യഹോവയുടെ അരുളപ്പാടു. 1
Jeremiah 22:17“എന്നാൽ നിന്‍റെ കണ്ണും മനസ്സും, 2 അത്യാഗ്രഹത്തിനും, കുറ്റമില്ലാത്ത രക്തം ചൊരിയുന്നതിനും, 1 പീഡനവും സാഹസവും ചെയ്യുന്നതിനും 2 അല്ലാതെ മറ്റൊന്നിനും ഉപകരിക്കുന്നില്ല.
Ezekiel 9:9അതിന് അവിടുന്ന് എന്നോട്: “യിസ്രായേൽഗൃഹത്തിൻ്റെയും യെഹൂദാഗൃഹത്തിൻ്റെയും അകൃത്യം ഏറ്റവും വലുതായിരിക്കുന്നു; ദേശം രക്തപാതകംകൊണ്ടും നഗരം അന്യായംകൊണ്ടും നിറഞ്ഞിരിക്കുന്നു; ‘യഹോവ ദേശത്തെ വിട്ടു പോയിരിക്കുന്നു; യഹോവ കാണുന്നില്ല’ എന്നു അവർ പറയുന്നുവല്ലോ.