Isaiah 60:16
നീ ജനതകളുടെ പാല് കുടിക്കും; 2 രാജാക്കന്മാരുടെ മുല കുടിക്കും; 1 യഹോവയായ ഞാൻ നിന്‍റെ രക്ഷകൻ എന്നും 2 യാക്കോബിന്‍റെ വല്ലഭൻ നിന്‍റെ വീണ്ടെടുപ്പുകാരൻ എന്നും നീ അറിയും. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Isaiah 43:3നിന്‍റെ ദൈവവും യിസ്രായേലിന്‍റെ പരിശുദ്ധനുമായ യഹോവ എന്ന ഞാൻ നിന്‍റെ രക്ഷകൻ; 2 നിന്‍റെ മറുവിലയായി ഞാൻ മിസ്രയീമിനെയും 1 നിനക്കു പകരമായി കൂശിനെയും 2 സെബയെയും കൊടുത്തിരിക്കുന്നു. 1
Isaiah 49:26നിന്നെ ഞെരുക്കുന്നവരെ ഞാൻ അവരുടെ സ്വന്തമാംസം തീറ്റും; 1 വീഞ്ഞുപോലെ സ്വന്തരക്തം കുടിച്ച് അവർക്ക് ലഹരിപിടിക്കും; 1 യഹോവയായ ഞാൻ നിന്‍റെ രക്ഷിതാവും 2 യാക്കോബിന്‍റെ വീരൻ നിന്‍റെ വീണ്ടെടുപ്പുകാരനും ആകുന്നു 2 എന്നു സകലമനുഷ്യരും അറിയും.”
Isaiah 59:20എന്നാൽ “സീയോനും യാക്കോബിൽ അതിക്രമം വിട്ടുതിരിയുന്നവർക്കും 2 അവൻ വീണ്ടെടുപ്പുകാരനായി വരും” എന്നു യഹോവയുടെ അരുളപ്പാടു.
Isaiah 66:11അവളുടെ സാന്ത്വനസ്തനങ്ങളെ പാനംചെയ്തു തൃപ്തരാകുകയും 2 അവളുടെ തേജസ്സിൻ കുചാഗ്രങ്ങളെ + 66:11 കുചാഗ്രങ്ങളെ മുലക്കണ്ണ്. നുകർന്നു രമിക്കുകയും ചെയ്യുവിൻ. 1
Ezekiel 34:30ഇങ്ങനെ അവരുടെ ദൈവമായ യഹോവ എന്ന ഞാൻ അവരോടുകൂടെ ഉണ്ടെന്നും, യിസ്രായേൽഗൃഹമായിരിക്കുന്ന അവർ എന്‍റെ ജനമാകുന്നു എന്നും അവർ അറിയും” എന്നു യഹോവയായ കർത്താവിന്‍റെ അരുളപ്പാട്.