Isaiah 65:18
ഞാൻ സൃഷ്ടിക്കുന്നതിനെക്കുറിച്ച് നിങ്ങൾ സന്തോഷിച്ച് എന്നേക്കും ഘോഷിച്ചുല്ലസിക്കുവിൻ; 2 ഇതാ, ഞാൻ യെരൂശലേമിനെ ഉല്ലാസപ്രദമായും 2 അതിലെ ജനത്തെ ആനന്ദപ്രദമായും സൃഷ്ടിക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
2 Chronicles 6:41“ആകയാൽ യഹോവയായ ദൈവമേ, അങ്ങും അങ്ങേയുടെ ബലത്തിന്‍റെ പെട്ടകവും എഴുന്നേറ്റ് അങ്ങേയുടെ വിശ്രമസ്ഥലത്തേക്ക് വരേണമേ; 2 യഹോവയായ ദൈവമേ, അങ്ങേയുടെ പുരോഹിതന്മാർ രക്ഷാവസ്ത്രം ധരിക്കയും അങ്ങേയുടെ ഭക്തന്മാർ നന്മയിൽ സന്തോഷിക്കയും ചെയ്യുമാറാകട്ടെ. 1
Psalms 96:10“യഹോവ വാഴുന്നു; 2 ഭൂലോകവും ഇളകാതെ ഉറച്ചുനില്ക്കുന്നു; 2 അവിടുന്ന് ജനതകളെ നേരോടെ വിധിക്കും” എന്നു ജനതകളുടെ ഇടയിൽ പറയുവിൻ. 1
Isaiah 12:4ആ നാളിൽ നിങ്ങൾ പറയുന്നത്: 2 “യഹോവയ്ക്കു സ്തോത്രം ചെയ്യുവിൻ; 1 അവിടുത്തെ നാമത്തെ വിളിച്ചപേക്ഷിക്കുവിൻ; 2 ജനതകളുടെ ഇടയിൽ അവിടുത്തെ പ്രവൃത്തികളെ അറിയിക്കുവിൻ; 2 അവിടുത്തെ നാമം ഉന്നതമായിരിക്കുന്നു എന്നു പ്രസ്താവിക്കുവിൻ. 1
Isaiah 35:10അങ്ങനെ യഹോവയാൽ വീണ്ടെടുക്കപ്പെട്ടവർ മടങ്ങി 2 ഉല്ലാസഘോഷത്തോടെ സീയോനിലേക്കു വരും; 1 നിത്യാനന്ദം അവരുടെ തലമേൽ ഉണ്ടായിരിക്കും; 2 അവർ ആനന്ദവും സന്തോഷവും പ്രാപിക്കും; 2 ദുഃഖവും നെടുവീർപ്പും ഓടിപ്പോകും.
Isaiah 44:23ആകാശമേ, ഘോഷിച്ചുല്ലസിക്കുക; യഹോവ ഇതു ചെയ്തിരിക്കുന്നു 2 ഭൂമിയുടെ അധോഭാഗങ്ങളേ, ആർത്തുകൊള്ളുവിൻ; 1 പർവ്വതങ്ങളും വനവും സകലവൃക്ഷങ്ങളും ആയുള്ളോവയേ, 2 പൊട്ടിയാർക്കുവിൻ; 1 യഹോവ യാക്കോബിനെ വീണ്ടെടുത്തു 2 യിസ്രായേലിൽ സ്വയം മഹത്ത്വപ്പെടുത്തുന്നു. 1
Isaiah 51:11യഹോവയുടെ വിമുക്തന്മാർ + 51:11 വിമുക്തന്മാർ വീണ്ടെടുക്കപ്പെട്ടവർ എന്നും ആകാം. ഉല്ലാസഘോഷത്തോടെ സീയോനിലേക്കു മടങ്ങിവരും; 2 നിത്യാനന്ദം അവരുടെ തലയിൽ ഉണ്ടായിരിക്കും; 1 അവർ ആനന്ദവും സന്തോഷവും പ്രാപിക്കും; 2 ദുഃഖവും ഞരക്കവും ഓടിപ്പോകും. 1