Isaiah 8:21
അവർ ഏറ്റവും വലഞ്ഞും വിശന്നും ദേശത്തുകൂടി കടന്നുപോകും; അവർക്ക് വിശക്കുമ്പോൾ അവർ കോപാകുലരായി മുഖം മേലോട്ടുയർത്തി അവരുടെ രാജാവിനെയും അവരുടെ ദൈവത്തെയും ശപിക്കും.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Exodus 22:28“നീ ദൈവത്തെ ദുഷിക്കരുത്; നിന്‍റെ ജനത്തിന്‍റെ അധിപതിയെ ശപിക്കയുമരുത്.
Deuteronomy 28:33നിന്‍റെ കൃഷിഫലവും നിന്‍റെ എല്ലാ അദ്ധ്വാനഫലവും നീ അറിയാത്ത ജാതിക്കാർ അനുഭവിക്കും; നീ എല്ലാനാളും ബാധിതനും പീഡിതനും ആകും.
2 Kings 6:33അവൻ അവരോട് സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ദൂതൻ അവന്‍റെ അടുക്കൽ എത്തി; “ഇതാ, ഈ അനർത്ഥം യഹോവയാൽ വരുന്നു; ഞാൻ ഇനി യഹോവയെ കാത്തിരിക്കുന്നത് എന്തിന്?” എന്നു രാജാവ് പറഞ്ഞു.
Job 1:11തൃക്കൈ നീട്ടി അവനുള്ളതൊക്കെയും ഒന്ന് തൊടുക; അവൻ അങ്ങയെ മുഖത്ത് നോക്കി ത്യജിച്ചുപറയും” എന്നു ഉത്തരം പറഞ്ഞു.
Job 2:9അവന്‍റെ ഭാര്യ അവനോട്: “നീ ഇനിയും നിന്‍റെ ഭക്തിയിൽ ഉറച്ചുനില്ക്കുന്നുവോ? ദൈവത്തെ ത്യജിച്ചുപറഞ്ഞ് മരിക്കുക” എന്നു പറഞ്ഞു.
Isaiah 8:7അതുകാരണത്താൽ തന്നെ, യഹോവ നദിയിലെ ബലമേറിയ പെരുവെള്ളത്തെ, അശ്ശൂർരാജാവിനെയും അവന്‍റെ സകലമഹത്ത്വത്തെയും തന്നെ, അവരുടെ മേൽ വരുത്തും; അത് അതിന്‍റെ എല്ലാതോടുകളിലും പൊങ്ങി അതിന്‍റെ എല്ലാകരകളെയും കവിഞ്ഞൊഴുകും.