James 2:25
അതുപോലെ രാഹാബ് എന്ന വേശ്യയും ദൂതരെ കൈക്കൊള്ളുകയും വേറൊരു വഴിയായി പറഞ്ഞയക്കുകയും ചെയ്തതിൽ പ്രവൃത്തികളാൽ അല്ലയോ നീതീകരിക്കപ്പെട്ടത്?
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Joshua 2:1അനന്തരം നൂന്‍റെ മകനായ യോശുവ ദേശം ഒറ്റുനോക്കേണ്ടതിന് രഹസ്യമായി ശിത്തീം പാളയത്തില്‍ നിന്ന് രണ്ടുപേരെ അയച്ചു: “നിങ്ങൾ പോയി ദേശവും യെരീഹോപട്ടണവും നോക്കിവരുവിൻ” എന്നു പറഞ്ഞു. അവർ പുറപ്പെട്ടു രാഹാബ് എന്ന വേശ്യയുടെ വീട്ടിൽ ചെന്നു അവിടെ പാർത്തു.
Joshua 2:6എന്നാൽ അവൾ അവരെ വീടിന്‍റെ മുകളിൽ കൊണ്ടുപോയി അവിടെ അടുക്കിവച്ചിരുന്ന ചണത്തണ്ടുകളുടെ ഇടയിൽ ഒളിപ്പിച്ചിരുന്നു.
Joshua 2:19അല്ലെങ്കിൽ നീ ഞങ്ങളെക്കൊണ്ട് ചെയ്യിച്ച സത്യത്തിൽനിന്ന് ഞങ്ങൾ ഒഴിവുള്ളവരാകും. ആരെങ്കിലും വീട്ടുവാതിലിന് പുറത്തിറങ്ങിയാൽ അവന്‍റെ മരണത്തിന് അവൻ കുറ്റക്കാരനായിരിക്കും; ഞങ്ങൾ കുറ്റമില്ലാത്തവർ ആകും; നിന്നോടുകൂടെ വീട്ടിൽ ഇരിക്കുമ്പോൾ ആരെങ്കിലും അവന്‍റെമേൽ കൈവച്ചാൽ ഞങ്ങൾ ഉത്തരവാദികളായിരിക്കും
Joshua 6:22എന്നാൽ രാജ്യം ഒറ്റുനോക്കിയ രണ്ടു പുരുഷന്മാരോട് യോശുവ: “വേശ്യയുടെ വീട്ടിൽ ചെന്നു അവിടെ നിന്ന് ആ സ്ത്രീയെയും അവൾക്കുള്ള സകലത്തെയും നിങ്ങൾ അവളോട് സത്യം ചെയ്തതുപോലെ പുറത്തു കൊണ്ടുവരുവിൻ” എന്നു പറഞ്ഞു.
Matthew 21:31ഈ രണ്ടുപേരിൽ ആർ ആകുന്നു അപ്പന്‍റെ ഇഷ്ടം ചെയ്തതു? ഒന്നാമത്തവൻ എന്നു അവർ പറഞ്ഞു. യേശു അവരോട് പറഞ്ഞത്: ചുങ്കക്കാരും വേശ്യമാരും നിങ്ങൾക്ക് മുമ്പായി ദൈവരാജ്യത്തിൽ കടക്കും എന്നു സത്യമായിട്ട് ഞാൻ നിങ്ങളോടു പറയുന്നു.
James 2:18എന്നാൽ ഒരുവൻ: “നിനക്കു വിശ്വാസം ഉണ്ട്; എനിക്ക് പ്രവൃത്തികൾ ഉണ്ട്” എന്നു പറയുമായിരിക്കും. നിന്‍റെ വിശ്വാസം പ്രവൃത്തികൾ കൂടാതെ കാണിച്ചുതരിക; ഞാനും എന്‍റെ വിശ്വാസം പ്രവൃത്തികളാൽ കാണിച്ചുതരാം.