യിരെമ്യാവ് 1:11
യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായി: “യിരെമ്യാവേ, നീ എന്ത് കാണുന്നു” എന്നു ചോദിച്ചു. ബദാം (ജാഗ്രത്) വൃക്ഷത്തിന്‍റെ ഒരു കൊമ്പ് കാണുന്നു എന്നു ഞാൻ പറഞ്ഞു.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Isaiah 55:11എന്‍റെ വായിൽനിന്നു പുറപ്പെടുന്ന എന്‍റെ വചനം ആയിരിക്കും; 2 അത് വെറുതെ എന്‍റെ അടുക്കലേക്ക് മടങ്ങിവരാതെ 1 എനിക്ക് ഇഷ്ടമുള്ളതു നിവർത്തിക്കുകയും 2 ഞാൻ അയച്ച കാര്യം സാധിപ്പിക്കുകയും ചെയ്യും. 1
Ezekiel 7:10“ഇതാ, നാൾ; ഇതാ, അത് വരുന്നു; 2 നിന്‍റെ ആപത്ത് പുറപ്പെട്ടിരിക്കുന്നു; 2 വടി പൂത്ത് അഹങ്കാരം തളിർത്തിരിക്കുന്നു. 1
Ezekiel 12:28“അതുകൊണ്ട് നീ അവരോടു പറയേണ്ടത്: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “എന്‍റെ വചനങ്ങളിൽ ഒന്നും ഇനി താമസിക്കുകയില്ല; ഞാൻ പ്രസ്താവിക്കുന്ന വചനം നിവൃത്തിയാകും” എന്നു യഹോവയായ കർത്താവിന്‍റെ അരുളപ്പാട്.
Amos 8:2“ആമോസേ, നീ എന്ത് കാണുന്നു?” എന്ന് അവിടുന്ന് ചോദിച്ചതിന്: “ഒരു കൊട്ട പഴുത്തപഴം” എന്ന് ഞാൻ പറഞ്ഞു. യഹോവ എന്നോട് അരുളിച്ചെയ്തത്: “എന്‍റെ ജനമായ യിസ്രായേലിനു പഴുപ്പ് വന്നിരിക്കുന്നു; ഞാൻ ഇനി അവരെ ശിക്ഷിക്കാതെ വിടുകയില്ല.
Zechariah 5:2അവൻ എന്നോട്: “നീ എന്ത് കാണുന്നു?” എന്നു ചോദിച്ചതിന്: “പാറിപ്പോകുന്ന ഒരു ചുരുൾ ഞാൻ കാണുന്നു; അതിന് ഇരുപതു മുഴം നീളവും പത്തുമുഴം വീതിയും ഉണ്ട്” എന്നു ഞാൻ ഉത്തരം പറഞ്ഞു.