യിരെമ്യാവ് 12:10
അനേകം ഇടയന്മാർ എന്‍റെ മുന്തിരിത്തോട്ടം നശിപ്പിക്കുകയും 2 എന്‍റെ ഓഹരി ചവിട്ടിക്കളയുകയും, 1 എന്‍റെ മനോഹരമായ ഓഹരിയെ 2 ശൂന്യമരുഭൂമിയാക്കുകയും ചെയ്തിരിക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Isaiah 3:14യഹോവ തന്‍റെ ജനത്തിന്‍റെ മൂപ്പന്മാരുടെമേലും പ്രഭുക്കന്മാരുടെമേലും ഉള്ള ന്യായവിധി അറിയിക്കും; 2 “നിങ്ങൾ മുന്തിരിത്തോട്ടം തിന്നുകളഞ്ഞു; 1 എളിയവരോടു കവർന്നെടുത്തതു 2 നിങ്ങളുടെ വീടുകളിൽ ഉണ്ട്; 1
Isaiah 43:28അതുകൊണ്ട് ഞാൻ വിശുദ്ധമന്ദിരത്തിന്‍റെ പ്രഭുക്കന്മാരെ മലിനമാക്കി, 2 യാക്കോബിനെ ഉന്മൂലനാശത്തിനും, 2 യിസ്രായേലിനെ നിന്ദയ്ക്കും ഏല്പിച്ചിരിക്കുന്നു.”
Jeremiah 3:19ഞാൻ നിന്നെ ദത്തെടുത്ത്, നിനക്കു ജനതകളുടെ 2 അതിഭംഗിയുള്ള അവകാശമായ മനോഹരദേശം നല്കേണ്ടത് 2 എങ്ങനെ എന്നു വിചാരിച്ചു; 1 നീ എന്നെ: ‘എന്‍റെ പിതാവേ’ എന്നു വിളിച്ച്, 2 എന്നെ വിട്ടുമാറാതെയിരിക്കും എന്നും ഞാൻ വിചാരിച്ചു. 1
Jeremiah 23:1“എന്‍റെ മേച്ചിൽപ്പുറത്തെ ആടുകളെ നശിപ്പിക്കുകയും ചിതറിക്കുകയും ചെയ്യുന്ന ഇടയന്മാർക്ക് അയ്യോ കഷ്ടം!” എന്നു യഹോവയുടെ അരുളപ്പാടു.
Jeremiah 25:37സമാധാനമുള്ള മേച്ചില്പുറങ്ങൾ 2 യഹോവയുടെ ഉഗ്രകോപംനിമിത്തം നശിച്ചുപോയിരിക്കുന്നു. 1
Jeremiah 39:3ബാബേൽരാജാവിന്‍റെ എല്ലാ പ്രഭുക്കന്മാരും അകത്ത് കടന്ന് നടുവിലത്തെ വാതില്ക്കൽ ഇരുന്നു; നേർഗ്ഗൽ-ശരേസരും സംഗർ-നെബോവും സർ-സെഖീമും രബ്-സാരീസും നേർഗ്ഗൽ-ശരേസരും രബ്-മാഗും ബാബേൽരാജാവിന്‍റെ മറ്റ് എല്ലാ പ്രഭുക്കന്മാരും തന്നെ.