Jeremiah 13:22
‘ഇങ്ങനെ എനിക്ക് ഭവിക്കുവാൻ സംഗതി എന്ത്?’ 2 എന്നു നീ ഹൃദയത്തിൽ ചോദിക്കുന്നുവെങ്കിൽ 1 നിന്‍റെ അകൃത്യങ്ങളുടെ പെരുപ്പംനിമിത്തം 2 നിന്‍റെ വസ്ത്രത്തിന്‍റെ വിളുമ്പു നീങ്ങിയും 2 നിന്‍റെ കുതികാലിനു അപമാനം വന്നും ഇരിക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Deuteronomy 7:17“ഈ ജനതകൾ എന്നെക്കാൾ പെരുപ്പം ഉള്ളവർ; അവരെ നീക്കിക്കളയുവാൻ എനിക്ക് എങ്ങനെ കഴിയും?” എന്നു നീ നിന്‍റെ ഹൃദയത്തിൽ പറയുമായിരിക്കും; എന്നാൽ അവരെ ഭയപ്പെടരുത്;
Deuteronomy 18:21”അത് യഹോവ അരുളിച്ചെയ്യാത്ത വചനം എന്നു ഞങ്ങൾ എങ്ങനെ അറിയും എന്നു നിന്‍റെ ഹൃദയത്തിൽ പറഞ്ഞാൽ
Isaiah 20:4അശ്ശൂർ രാജാവ് മിസ്രയീമില്‍ നിന്നുള്ള ബദ്ധന്മാരെയും കൂശിൽനിന്നുള്ള പ്രവാസികളെയും ആബാലവൃദ്ധം മിസ്രയീമിന്‍റെ ലജ്ജയ്ക്കായിട്ടു നഗ്നന്മാരും ചെരിപ്പിടാത്തവരും ആസനം മറയ്ക്കാത്തവരും ആയി പിടിച്ചു കൊണ്ടുപോകും.
Isaiah 47:8അതിനാൽ: ‘ഞാൻ മാത്രം; എനിക്ക് തുല്യമായി മറ്റാരുമില്ല; 2 ഞാൻ വിധവയായിരിക്കുകയില്ല; പുത്രനഷ്ടം അറിയുകയുമില്ല’ 1 എന്നു ഹൃദയത്തിൽ പറയുന്ന സുഖഭോഗിനിയും 2 നിർഭയവാസിനിയും ആയുള്ളവളേ, ഇതു കേൾക്കുക: 1
Jeremiah 2:19നിന്‍റെ ദുഷ്ടത തന്നെ നിനക്കു ശിക്ഷയും 2 നിന്‍റെ വിശ്വാസത്യാഗങ്ങൾ നിനക്കു ദണ്ഡനവുമാകും; 1 അതുകൊണ്ട് നീ നിന്‍റെ ദൈവമായ യഹോവയെ ഉപേക്ഷിച്ചതും 2 എന്നെക്കുറിച്ചുള്ള ഭയം നിനക്കു ഇല്ലാതിരിക്കുന്നതും 1 എത്ര ദോഷവും കയ്പും ആണെന്ന് അറിഞ്ഞുകൊള്ളുക” 2 എന്നു സൈന്യങ്ങളുടെ യഹോവയായ കർത്താവിന്‍റെ അരുളപ്പാടു. 1
Jeremiah 9:2അയ്യോ, എന്‍റെ ജനത്തെ വിട്ടു പോകേണ്ടതിന് 2 മരുഭൂമിയിൽ വഴിയാത്രക്കാർക്കുള്ള ഒരു സത്രം 1 എനിക്ക് കിട്ടിയെങ്കിൽ കൊള്ളാമായിരുന്നു! 2 അവരെല്ലാവരും വ്യഭിചാരികളും ദ്രോഹികളുടെ കൂട്ടവുമല്ലയോ? 1