യിരെമ്യാവ് 14:17
നീ ഈ വചനം അവരോടു പറയേണം: 2 എന്‍റെ കണ്ണിൽ നിന്ന് രാവും പകലും ഇടവിടാതെ കണ്ണുനീർ ഒഴുകട്ടെ; 1 എന്‍റെ ജനത്തിന്‍റെ പുത്രിയായ കന്യക കഠിനമായി തകർന്നും 2 വ്യസനകരമായി മുറിവേറ്റും ഇരിക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Psalms 80:4സൈന്യങ്ങളുടെ ദൈവമായ യഹോവേ, 2 അങ്ങേയുടെ ജനത്തിന്‍റെ പ്രാർത്ഥനയ്ക്കു നേരെ എത്രത്തോളം അങ്ങ് കോപിക്കും? 1
Isaiah 37:22അവനെക്കുറിച്ച് യഹോവ അരുളിച്ചെയ്ത വചനം ഇതാകുന്നു: 1 “സീയോൻപുത്രിയായ കന്യക നിന്നെ നിന്ദിച്ചു പരിഹസിക്കുന്നു; 2 യെരൂശലേംപുത്രി നിന്‍റെ പിന്നാലെ തല കുലുക്കുന്നു. 1
Jeremiah 8:21എന്‍റെ ജനത്തിന്‍റെ പുത്രിയുടെ മുറിവ് നിമിത്തം 2 ഞാനും മുറിവേറ്റ് ദുഃഖിച്ചുനടക്കുന്നു; 2 സ്തംഭനം എന്നെ പിടിച്ചിരിക്കുന്നു. 1
Jeremiah 10:19എന്‍റെ മുറിവുനിമിത്തം എനിക്ക് അയ്യോ കഷ്ടം! 2 എന്‍റെ മുറിവ് വ്യസനകരമാകുന്നു; 1 എങ്കിലും: അത് എന്‍റെ രോഗം! 2 ഞാൻ അത് സഹിച്ചേ മതിയാവു” എന്നു ഞാൻ പറഞ്ഞു. 1
Jeremiah 30:14നിന്‍റെ സ്നേഹിതന്മാരെല്ലാം നിന്നെ മറന്നിരിക്കുന്നു; 2 നിന്‍റെ അകൃത്യത്തിൻ്റെ ആധിക്യംനിമിത്തവും 1 നിന്‍റെ പാപത്തിന്‍റെ പെരുപ്പംനിമിത്തവും 2 ഞാൻ നിന്നെ ശത്രു അടിക്കുന്നതുപോലെയും 1 ക്രൂരൻ ശിക്ഷിക്കുന്നതുപോലെയും അടിച്ചിരിക്കുകകൊണ്ട് 2 അവർ നിന്നെ നോക്കുന്നില്ല. 1
Lamentations 2:11എന്‍റെ ജനത്തിൻപുത്രിയുടെ നാശംനിമിത്തം 2 ഞാൻ കണ്ണുനീർ വാർത്ത് കണ്ണ് മങ്ങിപ്പോകുന്നു; 1 എന്‍റെ ഉള്ളം കലങ്ങി കരൾ നിലത്ത് ഒഴുകിവീഴുന്നു; 2 പൈതങ്ങളും ശിശുക്കളും നഗരവീഥികളിൽ തളർന്നുകിടക്കുന്നു. 1