യിരെമ്യാവ് 14:18
വയലിൽ ചെന്നാൽ ഇതാ, വാൾകൊണ്ടു കൊല്ലപ്പെട്ടവർ; 2 പട്ടണത്തിൽ ചെന്നാൽ ഇതാ, ക്ഷാമംകൊണ്ട് അവശരായവർ; 1 പ്രവാചകനും പുരോഹിതനും ഒരുപോലെ 2 അവർ അറിയാത്ത ദേശത്ത് അലഞ്ഞു നടക്കുന്നു. 1 ജനത്തിന്‍റെ അഭയയാചന 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Deuteronomy 28:36“യഹോവ നിന്നെയും നീ നിന്‍റെമേൽ ആക്കിയ രാജാവിനെയും നീയാകട്ടെ നിന്‍റെ പിതാക്കന്മാരാകട്ടെ അറിഞ്ഞിട്ടില്ലാത്ത ഒരു ജനതയുടെ അടുക്കൽ അയയ്ക്കും; അവിടെ നീ മരവും കല്ലുംകൊണ്ടുള്ള അന്യദൈവങ്ങളെ സേവിക്കും.
Isaiah 28:7എന്നാൽ ഇവരും വീഞ്ഞു കുടിച്ചു ചാഞ്ചാടുകയും 2 മദ്യപിച്ച് ആടിനടക്കുകയും ചെയ്യുന്നു; 1 പുരോഹിതനും പ്രവാചകനും മദ്യപാനം ചെയ്തു ചാഞ്ചാടുകയും 2 വീഞ്ഞു കുടിച്ചു മത്തരാവുകയും 2 മദ്യപിച്ച് ആടിനടക്കുകയും ചെയ്യുന്നു; 1 അവർ ദർശനത്തിൽ പിഴച്ചു 2 ന്യായവിധിയിൽ തെറ്റിപ്പോകുന്നു. 1
Jeremiah 5:31പ്രവാചകന്മാർ വ്യാജമായി പ്രവചിക്കുന്നു 2 പുരോഹിതന്മാർ സ്വേച്ഛാധികാരം നടത്തുന്നു; 1 എന്‍റെ ജനത്തിനോ അത് ഇഷ്ടം ആകുന്നു; 2 എന്നാൽ അവസാനം നിങ്ങൾ എന്ത് ചെയ്യും?”
Jeremiah 8:10അതുകൊണ്ട് ഞാൻ അവരുടെ ഭാര്യമാരെ അന്യന്മാർക്കും 2 അവരുടെ നിലങ്ങൾ അവയെ കൈവശമാക്കുന്നവർക്കും കൊടുക്കും; 1 അവർ ആബാലവൃദ്ധം ദ്രവ്യാഗ്രഹികൾ ആകുന്നു; 2 പ്രവാചകന്മാരും പുരോഹിതന്മാരും ഒരുപോലെ വ്യാജം പ്രവർത്തിക്കുന്നു. 1
Jeremiah 52:6നാലാംമാസം ഒമ്പതാം തീയതി ദേശത്തെ ജനത്തിന് ആഹാരമില്ലാതെ ക്ഷാമം നഗരത്തിൽ അതിരൂക്ഷമായി.
Lamentations 2:19രാത്രിയിൽ, യാമാരംഭത്തിങ്കൽ എഴുന്നേറ്റു നിലവിളിക്ക; 2 നിന്‍റെ ഹൃദയം വെള്ളംപോലെ കർത്തൃസന്നിധിയിൽ പകരുക; 1 വീഥികളുടെ തലയ്ക്കൽ വിശപ്പുകൊണ്ട് തളർന്നുകിടക്കുന്ന 2 നിന്‍റെ കുഞ്ഞുങ്ങളുടെ ജീവരക്ഷയ്ക്കായി യഹോവയിങ്കലേക്ക് കരങ്ങൾ ഉയർത്തുക 1