യിരെമ്യാവ് 15:5
യെരൂശലേമേ, ആർക്ക് നിന്നോട് കനിവുതോന്നുന്നു? 2 ആര്‍ നിന്നോട് സഹതാപം കാണിക്കും? 2 നിന്‍റെ ക്ഷേമം ചോദിക്കുവാൻ ആര്‍ കയറിവരും? 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Exodus 18:7മോശെ തന്‍റെ അമ്മായപ്പനെ എതിരേൽക്കുവാൻ പുറത്തേക്ക് ചെന്നു; അവനെ വണങ്ങി ചുംബിച്ചു; അവർ തമ്മിൽ കുശലപ്രശ്നം ചെയ്തു കൂടാരത്തിൽ വന്നു.
1 Samuel 10:4അവർ നിന്നോട് കുശലം ചോദിക്കും; നിനക്ക് രണ്ടു അപ്പവും തരും; നീ അത് അവരുടെ കയ്യിൽനിന്ന് വാങ്ങിക്കൊള്ളണം.
1 Samuel 25:5ദാവീദ് പത്തു യുവാക്കളെ അയച്ച് അവരോട് പറഞ്ഞത്: “നിങ്ങൾ കർമ്മേലിൽ നാബാലിന്‍റെ അടുക്കൽ ചെന്നു എന്‍റെ പേരിൽ അവന് വന്ദനം ചൊല്ലുക:
Psalms 69:20നിന്ദ എന്‍റെ ഹൃദയത്തെ തകർത്തു, 2 ഞാൻ ഏറ്റവും വിഷാദിച്ചിരിക്കുന്നു; 1 ആർക്കെങ്കിലും സഹതാപം തോന്നുമോ എന്നു ഞാൻ നോക്കിക്കൊണ്ടിരുന്നു; ആർക്കും തോന്നിയില്ല; 2 ആശ്വസിപ്പിക്കുന്നവരുണ്ടോ എന്നും നോക്കിക്കൊണ്ടിരുന്നു; ആരെയും കണ്ടില്ലതാനും. 1
Jeremiah 13:14ഞാൻ അവരെ അന്യോന്യവും പിതാക്കന്മാരെയും പുത്രന്മാരെയും തമ്മിലും ഏറ്റുമുട്ടി നശിക്കുമാറാക്കും” എന്നു യഹോവയുടെ അരുളപ്പാടു; “അവരെ നശിപ്പിക്കുകയല്ലാതെ ഞാൻ അവരോടു കനിവോ ക്ഷമയോ കരുണയോ കാണിക്കുകയില്ല. 1 നാശം അടുത്തിരിക്കുന്നു 1
Jeremiah 21:7അതിന്‍റെശേഷം യെഹൂദാ രാജാവായ സിദെക്കീയാവിനെയും അവന്‍റെ ഭൃത്യന്മാരെയും ജനത്തെയും ഈ നഗരത്തിൽ മഹാമാരി, വാൾ, ക്ഷാമം എന്നിവയിൽനിന്ന് രക്ഷപെട്ട് ശേഷിച്ചവരെ തന്നെ, ഞാൻ ബാബേൽരാജാവായ നെബൂഖദ്നേസരിന്‍റെ കൈയിലും അവരുടെ ശത്രുക്കളുടെ കൈയിലും അവർക്ക് പ്രാണഹാനി വരുത്തുവാൻ നോക്കുന്നവരുടെ കൈയിലും ഏല്പിക്കും; അവൻ അവരോടു ക്ഷമയോ കനിവോ കരുണയോ കാണിക്കാതെ, അവരെ വാളിന്‍റെ വായ്ത്തലകൊണ്ട് സംഹരിക്കും” എന്നു യഹോവയുടെ അരുളപ്പാടു.