യിരെമ്യാവ് 15:6
നീ എന്നെ ഉപേക്ഷിച്ചു പിൻമാറിയിരിക്കുന്നു” 2 എന്നു യഹോവ അരുളിച്ചെയ്യുന്നു; 1 “അതുകൊണ്ട് ഞാൻ നിന്‍റെനേരെ കൈ നീട്ടി നിന്നെ നശിപ്പിക്കും; 2 ഞാൻ കരുണ കാണിച്ച് മടുത്തിരിക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Psalms 78:38എങ്കിലും ദൈവം കരുണയുള്ളവനാകുകകൊണ്ട് 2 അവരെ നശിപ്പിക്കാതെ അവരുടെ അകൃത്യം ക്ഷമിച്ചു; 1 തന്‍റെ ക്രോധം മുഴുവനും ജ്വലിപ്പിക്കാതെ 2 തന്‍റെ കോപം പലപ്പോഴും അടക്കിക്കളഞ്ഞു. 1
Isaiah 28:13അതിനാൽ അവർ ചെന്നു പുറകോട്ടുവീണു തകർന്നു 2 കുടുക്കിൽ അകപ്പെട്ടു പിടിപെടേണ്ടതിന്, 1 യഹോവയുടെ വചനം അവർക്ക് “ചട്ടത്തിന്മേൽ ചട്ടം, ചട്ടത്തിന്മേൽ ചട്ടം, 2 സൂത്രത്തിന്മേൽ സൂത്രം, സൂത്രത്തിന്മേൽ സൂത്രം, 2 ഇവിടെ അല്പം അവിടെ അല്പം” എന്നു ആയിരിക്കും. 1
Jeremiah 2:13“എന്‍റെ ജനം രണ്ടു ദോഷം ചെയ്തിരിക്കുന്നു: 2 അവർ ജീവജലത്തിൻ്റെ ഉറവയായ എന്നെ ഉപേക്ഷിച്ച്, 2 വെള്ളമില്ലാത്ത കിണറുകളെ, പൊട്ടക്കിണറുകളെ തന്നെ, കുഴിച്ചിരിക്കുന്നു. 1
Jeremiah 2:19നിന്‍റെ ദുഷ്ടത തന്നെ നിനക്കു ശിക്ഷയും 2 നിന്‍റെ വിശ്വാസത്യാഗങ്ങൾ നിനക്കു ദണ്ഡനവുമാകും; 1 അതുകൊണ്ട് നീ നിന്‍റെ ദൈവമായ യഹോവയെ ഉപേക്ഷിച്ചതും 2 എന്നെക്കുറിച്ചുള്ള ഭയം നിനക്കു ഇല്ലാതിരിക്കുന്നതും 1 എത്ര ദോഷവും കയ്പും ആണെന്ന് അറിഞ്ഞുകൊള്ളുക” 2 എന്നു സൈന്യങ്ങളുടെ യഹോവയായ കർത്താവിന്‍റെ അരുളപ്പാടു. 1
Jeremiah 6:19“ഭൂമിയേ, കേൾക്കുക; ഈ ജനം എന്‍റെ വചനങ്ങൾ ശ്രദ്ധിക്കാതെ 2 എന്‍റെ ന്യായപ്രമാണം നിരസിച്ചുകളഞ്ഞതുകൊണ്ട്, 1 ഞാൻ അവരുടെ വിചാരങ്ങളുടെ ഫലമായി 2 അനർത്ഥം അവരുടെ മേൽ വരുത്തും.” 1
Jeremiah 8:5യെരൂശലേമിലെ ഈ ജനം നിരന്തരമായി പിന്മാറിയിരിക്കുന്നതും 2 വഞ്ചന മുറുകെ പിടിച്ചുകൊണ്ട് മടങ്ങിവരുവാൻ മനസ്സില്ലാതിരിക്കുന്നതും എന്ത്? 1