യിരെമ്യാവ് 15:9
ഏഴു മക്കളെ പ്രസവിച്ചവൾ ക്ഷീണിച്ച് പ്രാണനെ വിട്ടിരിക്കുന്നു; 2 അവളുടെ സൂര്യൻ പകൽ തീരുംമുമ്പ് അസ്തമിച്ചുപോയി; 1 അവൾ ലജ്ജിച്ചും നാണിച്ചും പോയിരിക്കുന്നു; 2 അവരിൽ ശേഷിപ്പുള്ളവരെ ഞാൻ അവരുടെ ശത്രുക്കൾക്കു മുമ്പിൽ വാളിന് ഏല്പിക്കും” 2 എന്നു യഹോവയുടെ അരുളപ്പാടു. 1 യിരെമ്യാവിൻ്റെ പരാതി
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
1 Samuel 2:5മുൻകാലത്ത് സമ്പന്നരായിരുന്നവർ 2 ഇപ്പോൾ ആഹാരത്തിനായി കൂലിക്കു നില്ക്കുന്നു; 1 വിശന്നവർ വിശ്രമം പ്രാപിക്കുന്നു; 2 മച്ചി + 2:5 മച്ചി - പ്രസവിക്കാൻ കഴിയാത്ത സ്ത്രീ ഏഴു പ്രസവിക്കുന്നു; 1 അനേകം മക്കൾ ഉള്ളവൾക്കു 2 ആരും ആശ്രയമില്ലാതാകുന്നു. 1
Jeremiah 15:2‘ഞങ്ങൾ എവിടേയ്ക്കു പോകേണം’ എന്നു അവർ നിന്നോട് ചോദിച്ചാൽ നീ അവരോട്: 1 മരണത്തിനുള്ളവർ മരണത്തിനും 2 വാളിനുള്ളവർ വാളിനും 1 ക്ഷാമത്തിനുള്ളവർ ക്ഷാമത്തിനും 2 പ്രവാസത്തിനുള്ളവർ പ്രവാസത്തിനും പൊയ്ക്കൊള്ളട്ടെ’ 2 എന്നു യഹോവ അരുളിച്ചെയ്യുന്നു” എന്നു പറയുക.
Jeremiah 44:27ഞാൻ അവരുടെ നന്മയ്ക്കായിട്ടല്ല, തിന്മയ്ക്കായിട്ടത്രേ ജാഗരിച്ചിരിക്കും; മിസ്രയീമിലെ എല്ലാ യെഹൂദന്മാരും വാൾകൊണ്ടും ക്ഷാമംകൊണ്ടും നശിച്ചുപോകും.
Lamentations 4:10കരുണയുള്ള സ്ത്രീകൾ തങ്ങളുടെ പൈതങ്ങളെ 2 സ്വന്ത കൈകൊണ്ട് പാകം ചെയ്തു, 1 എന്‍റെ ജനത്തിൻപുത്രിയുടെ നാശത്തിൽ 2 അവർ ആഹാരമായിരുന്നു. 1
Ezekiel 5:13അങ്ങനെ എന്‍റെ കോപത്തിനു നിവൃത്തിവരും; ഞാൻ അവരോട് എന്‍റെ ക്രോധം തീർത്ത് തൃപ്തനാകും; എന്‍റെ ക്രോധം അവരിൽ നിവർത്തിക്കുമ്പോൾ യഹോവയായ ഞാൻ എന്‍റെ തീക്ഷ്ണതയിൽ അത് അരുളിച്ചെയ്തു എന്നു അവർ അറിയും.