യിരെമ്യാവ് 20:10
“സർവ്വത്രഭീതി; ഞാൻ പലരുടെയും ഏഷണി കേട്ടിരിക്കുന്നു; 2 കുറ്റം ബോധിപ്പിക്കുവിൻ; 1 ഞങ്ങളും അവനെക്കുറിച്ചു കുറ്റം ബോധിപ്പിക്കാം; 2 നാം അവനെ തോല്പിച്ച് അവനോട് പകവീട്ടുവാൻ തക്കവണ്ണം 1 പക്ഷേ അവനെ വശത്താക്കാം” എന്നു 1 എന്‍റെ വീഴ്ചയ്ക്കു കാത്തിരിക്കുന്നവരായ 2 എന്‍റെ സ്നേഹിതന്മാർ എല്ലാവരും പറയുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
1 Kings 19:2ഈസേബെൽ ഏലീയാവിന്‍റെ അടുക്കൽ ഒരു ദൂതനെ അയച്ചു: “നാളെ ഈ നേരത്തു ഞാൻ നിന്‍റെ ജീവനെ അവരിൽ ഒരുവന്‍റെ ജീവനെപ്പോലെ ആക്കുന്നില്ല എങ്കിൽ ദേവന്മാർ എന്നോടു തക്കവണ്ണവും അധികവും ചെയ്യട്ടെ” എന്നു പറയിച്ചു.
1 Kings 22:8അതിന് യിസ്രായേൽ രാജാവ് യെഹോശാഫാത്തിനോട്: “നാം യഹോവയോട് അരുളപ്പാടു ചോദിപ്പാനായി ഇനി യിമ്ലയുടെ മകൻ മീഖായാവ് എന്നൊരുവൻ ഉണ്ട്. എന്നാൽ അവൻ എന്നെക്കുറിച്ച് ഗുണമല്ല ദോഷം തന്നെ പ്രവചിക്കുന്നതുകൊണ്ട് എനിക്ക് അവനോട് ഇഷ്ടമില്ല” എന്നു പറഞ്ഞു. “രാജാവ് അങ്ങനെ പറയരുതേ” എന്നു യെഹോശാഫാത്ത് പറഞ്ഞു.
Nehemiah 6:6അതിൽ എഴുതിയിരുന്നത്: “നീയും യെഹൂദന്മാരും മത്സരിപ്പാൻ ഭാവിക്കുന്നു. അതുകൊണ്ടാകുന്നു നീ മതിൽ പണിയുന്നത്; നീ അവർക്ക് രാജാവാകുവാൻ പോകുന്നു എന്ന് കേൾക്കുന്നു.
Psalms 31:13“ചുറ്റും ഭീതി” എന്ന അപശ്രുതി ഞാൻ പലരുടെയും വായിൽനിന്ന് കേട്ടിരിക്കുന്നു; 2 അവർ എനിക്ക് വിരോധമായി കൂടി ആലോചന കഴിക്കുന്നു, 2 എന്‍റെ ജീവൻ എടുത്തുകളയുവാൻ നിരൂപിക്കുന്നു. 1
Psalms 41:9ഞാൻ വിശ്വസിച്ചവനും എന്‍റെ ഭക്ഷണം പങ്കുവച്ചവനുമായ 2 എന്‍റെ പ്രാണസ്നേഹിതൻ പോലും എന്‍റെ നേരെ കുതികാൽ ഉയർത്തിയിരിക്കുന്നു. 1
Psalms 55:13നീയോ എന്നോട് സമനായ മനുഷ്യനും എന്‍റെ സഖിയും 2 എന്‍റെ പ്രാണസ്നേഹിതനുമായിരുന്നു. 1