യിരെമ്യാവ് 20:12
നീതിമാനെ ശോധനചെയ്ത്, അന്തരംഗങ്ങളെയും ഹൃദയത്തെയും 2 കാണുന്നവനായ സൈന്യങ്ങളുടെ യഹോവേ, 1 അങ്ങ് അവരോടു ചെയ്യുന്ന പ്രതികാരം ഞാൻ കാണുമാറാകട്ടെ; 2 എന്‍റെ വ്യവഹാരം ഞാൻ അങ്ങയോടു ബോധിപ്പിച്ചിരിക്കുന്നുവല്ലോ. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
2 Chronicles 24:22അങ്ങനെ യോവാശ് രാജാവ് അവന്‍റെ അപ്പനായ യെഹോയാദാ തന്നോട് കാണിച്ച ദയ ഓർക്കാതെ അവന്‍റെ മകനെ കൊന്നുകളഞ്ഞു; അവൻ മരിക്കുമ്പോൾ: “യഹോവ നോക്കി ചോദിച്ചുകൊള്ളട്ടെ” എന്നു പറഞ്ഞു.
Psalms 11:5യഹോവ നീതിമാനെ പരിശോധിക്കുന്നു; 2 ദുഷ്ടനെയും സാഹസപ്രിയനെയും തിരുവുള്ളം വെറുക്കുന്നു. 1
Psalms 26:2യഹോവേ, എന്നെ പരീക്ഷിച്ച് ശോധന ചെയ്യേണമേ; 2 എന്‍റെ മനസ്സും എന്‍റെ ഹൃദയവും പരിശോധിക്കേണമേ. 1
Psalms 59:10എന്‍റെ ദൈവം തന്‍റെ കരുണയിൽ എന്നെ എതിരേല്ക്കും; 2 ഞാൻ എന്‍റെ ശത്രുക്കളെ കണ്ടു രസിക്കുവാൻ ദൈവം ഇടയാക്കും. 1
Psalms 86:4അടിയന്‍റെ ഉള്ളത്തെ സന്തോഷിപ്പിക്കേണമേ; 2 യഹോവേ, അങ്ങയിലേക്ക് ഞാൻ എന്‍റെ ഉള്ളം ഉയർത്തുന്നു. 1
Psalms 139:23ദൈവമേ, എന്നെ പരിശോധന ചെയ്തു എന്‍റെ ഹൃദയത്തെ അറിയേണമേ; 1 എന്നെ പരീക്ഷിച്ച് എന്‍റെ വിചാരങ്ങൾ അറിയേണമേ. 1