യിരെമ്യാവ് 20:6
എന്നാൽ പശ്ഹൂരേ, നീയും നിന്‍റെ വീട്ടിൽ വസിക്കുന്ന എല്ലാവരും പ്രവാസത്തിലേക്കു പോകേണ്ടിവരും; നീയും നിന്‍റെ വ്യാജപ്രവചനം കേട്ട നിന്‍റെ സകലസ്നേഹിതന്മാരും ബാബേലിലേക്കു ചെന്നു, അവിടെവച്ച് മരിച്ച്, അടക്കപ്പെടും.” 1 യിരെമ്യാവിൻ്റെ പരാതി 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Leviticus 26:17ഞാൻ നിങ്ങളുടെനേരെ ദൃഷ്ടിവക്കും; നിങ്ങൾ ശത്രുക്കളോടു തോറ്റുപോകും; നിങ്ങളെ വെറുക്കുന്നവർ നിങ്ങളെ ഭരിക്കും; ഓടിക്കുന്നവർ ഇല്ലാതെ നിങ്ങൾ ഓടും.
Isaiah 9:15മൂപ്പനും മാന്യപുരുഷനും തന്നെ തല; 2 അസത്യം ഉപദേശിക്കുന്ന പ്രവാചകൻ തന്നെ വാൽ. 1
Jeremiah 6:13“അവരെല്ലാവരും ആബാലവൃദ്ധം ദ്രവ്യാഗ്രഹികൾ ആകുന്നു; 2 പ്രവാചകന്മാരും പുരോഹിതന്മാരും ഒരുപോലെ വ്യാജം പ്രവർത്തിക്കുന്നു. 1
Jeremiah 14:13അതിന് ഞാൻ: “അയ്യോ, യഹോവയായ കർത്താവേ, നിങ്ങൾ വാൾ കാണുകയില്ല, നിങ്ങൾക്ക് ക്ഷാമം ഉണ്ടാകുകയില്ല, ഞാൻ ഈ സ്ഥലത്ത് സ്ഥിരമായ സമാധാനം നിങ്ങൾക്ക് നല്കും എന്നു പ്രവാചകന്മാർ അവരോടു പറയുന്നു” എന്നു പറഞ്ഞു.
Jeremiah 14:16അവരുടെ പ്രവചനം കേട്ട ജനം യെരൂശലേമിന്‍റെ വീഥികളിൽ ക്ഷാമവും വാളും ഹേതുവായി വീണുകിടക്കും; അവരെയും അവരുടെ ഭാര്യമാരെയും പുത്രന്മാരെയും പുത്രിമാരെയും കുഴിച്ചിടുവാൻ ആരും ഉണ്ടാവുകയില്ല; ഇങ്ങനെ ഞാൻ അവരുടെ ദുഷ്ടത അവരുടെ മേൽ പകരും. 1
Jeremiah 23:14യെരൂശലേമിലെ പ്രവാചകന്മാരിൽ ഞാൻ ഭയാനകമായ കാര്യം കണ്ടിരിക്കുന്നു; 2 അവർ വ്യഭിചാരം ചെയ്തു വ്യാജത്തിൽ നടക്കുന്നു; 1 ആരും തന്‍റെ ദുഷ്ടത വിട്ടുതിരിയാത്ത വിധം 2 അവർ ദുഷ്പ്രവൃത്തിക്കാരെ ധൈര്യപ്പെടുത്തുന്നു; 1 അവരെല്ലാവരും എനിക്ക് സൊദോംപോലെയും, 2 അതിലെ നിവാസികൾ ഗൊമോറപോലെയും ആയിരിക്കുന്നു.” 1