യിരെമ്യാവ് 22:10
മരിച്ചവനെക്കുറിച്ചു കരയണ്ടാ, 2 അവനെക്കുറിച്ചു വിലപിക്കുകയും വേണ്ടാ; 1 നാടുവിട്ടു പോകേണ്ടിവരുന്നവനെക്കുറിച്ചു തന്നെ കരയുവിൻ; 2 അവൻ മടങ്ങിവരുകയില്ല; 2 ജന്മദേശം ഇനി കാണുകയുമില്ല.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
2 Kings 23:29അവന്‍റെ കാലത്ത് മിസ്രയീം രാജാവായ ഫറവോൻ-നെഖോ അശ്ശൂർ രാജാവിന്‍റെ സഹായത്തിനായി ഫ്രാത്ത് നദിയുടെ തീരത്തേക്ക് പുറപ്പെട്ടു; യോശീയാരാജാവ് അവന്‍റെനേരെ ചെന്നു; നെഖോ അവനെ കണ്ടിട്ട് മെഗിദ്ദോവിൽവച്ച് യോശീയാവിനെ കൊന്നുകളഞ്ഞു.
2 Chronicles 35:23വില്ലാളികൾ യോശീയാരാജാവിനെ എയ്തു; രാജാവ് തന്‍റെ ഭൃത്യന്മാരോട്: “എന്നെ ഇവിടെനിന്ന് കൊണ്ടുപോകുവിൻ; ഞാൻ കഠിനമായി മുറിവേറ്റിരിക്കുന്നു” എന്നു പറഞ്ഞു.
Isaiah 57:1നീതിമാൻ നശിക്കുന്നു; ആരും അത് കാര്യമാക്കുന്നില്ല; 2 ഭക്തന്മാരും കഴിഞ്ഞുപോകുന്നു; 1 നീതിമാൻ അനർത്ഥത്തിനു മുമ്പ് കഴിഞ്ഞുപോകുന്നു 2 എന്നു ആരും ഗ്രഹിക്കുന്നില്ല. 1
Jeremiah 22:18അതുകൊണ്ട് യഹോവ യോശീയാവിന്‍റെ മകനായി യെഹൂദാ രാജാവായ യെഹോയാക്കീമിനെക്കുറിച്ച് ഇപ്രകാരം അരുളിച്ചെയ്യുന്നു: 1 അവനെക്കുറിച്ച് അവർ: “അയ്യോ സഹോദരാ, അയ്യോ സഹോദരീ” എന്നു ചൊല്ലി വിലപിക്കുകയില്ല; 2 അവനെക്കുറിച്ച്: “അയ്യോ തമ്പുരാനേ, അയ്യോ തിരുമേനീ” എന്നു ചൊല്ലി വിലപിക്കുകയുമില്ല. 1
Jeremiah 42:18യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “എന്‍റെ കോപവും ക്രോധവും യെരൂശലേംനിവാസികളുടെ മേൽ ചൊരിഞ്ഞിരിക്കുന്നതുപോലെ തന്നെ, നിങ്ങൾ മിസ്രയീമിൽ ചെല്ലുമ്പോൾ എന്‍റെ ക്രോധം നിങ്ങളുടെമേലും ചൊരിയും; നിങ്ങൾ ആണയ്ക്കും ഭീതിക്കും ശാപത്തിനും നിന്ദയ്ക്കും വിഷയമായിത്തീരും; ഈ സ്ഥലം നിങ്ങൾ ഇനി കാണുകയുമില്ല.
Ezekiel 19:3അവൾ തന്‍റെ കുട്ടികളിൽ ഒന്നിനെ വളർത്തി; 2 അത് ഒരു ബാലസിംഹമായിത്തീർന്നു; 1 അത് ഇരതേടി പിടിക്കുവാൻ ശീലിച്ച്, 2 മനുഷ്യരെ തിന്നുകളഞ്ഞു. 1