യിരെമ്യാവ് 25:7
“എങ്കിലും നിങ്ങൾ നിങ്ങളുടെ അനർത്ഥത്തിനായി നിങ്ങളുടെ കൈകളുടെ പ്രവൃത്തികൊണ്ട് എന്നെ കോപിപ്പിക്കുവാൻ വേണ്ടി എന്‍റെ വാക്കു കേൾക്കാതിരുന്നു” എന്നു യഹോവയുടെ അരുളപ്പാടു.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
2 Kings 17:17അവർ തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും അഗ്നിപ്രവേശം ചെയ്യിച്ചു; പ്രശ്നവും ആഭിചാരവും പ്രയോഗിച്ച് യഹോവയെ കോപിപ്പിക്കയും, അവന് അനിഷ്ടമായതു ചെയ്‌വാൻ തങ്ങളെത്തന്നെ വിറ്റുകളയുകയും ചെയ്തു.
2 Chronicles 24:19എങ്കിലും അവരെ യഹോവയിലേക്ക് തിരിച്ചുവരുത്തുവാൻ അവൻ പ്രവാചകന്മാരെ അവരുടെ അടുക്കൽ അയച്ചു; അവർ അവരോട് സാക്ഷീകരിച്ചു; എങ്കിലും അവർ ചെവികൊടുത്തില്ല.
Proverbs 8:36എന്നോട് പാപം ചെയ്യുന്നവനോ തനിക്കു പ്രാണഹാനി വരുത്തുന്നു; 2 എന്നെ ദ്വേഷിക്കുന്നവരൊക്കെയും മരണത്തെ ഇച്ഛിക്കുന്നു.”
Jeremiah 19:15“യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അവർ എന്‍റെ വചനങ്ങൾ കേൾക്കാതെ ശാഠ്യംപിടിച്ചിരിക്കുകകൊണ്ട് ഞാൻ ഈ നഗരത്തിനു വിധിച്ചിരിക്കുന്ന സകല അനർത്ഥവും അതിനും അതിനടുത്ത എല്ലാ പട്ടണങ്ങൾക്കും വരുത്തും” എന്നു പറഞ്ഞു.
Jeremiah 29:19പ്രവാചകന്മാരായ എന്‍റെ ദാസന്മാർ മുഖാന്തരം ഞാൻ പറഞ്ഞയച്ച വചനങ്ങൾ അവർ കേൾക്കായ്കകൊണ്ടു തന്നെ എന്നു യഹോവയുടെ അരുളപ്പാടു; ഞാൻ ഇടവിടാതെ അവരെ അയച്ചിട്ടും നിങ്ങൾ കേട്ടില്ല എന്നു യഹോവയുടെ അരുളപ്പാട്.
Jeremiah 44:7“ആകയാൽ യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾക്ക് ശേഷിപ്പായി ആരും ഇല്ലാതാകുംവണ്ണം യെഹൂദായുടെ മദ്ധ്യത്തിൽനിന്ന് പുരുഷനെയും സ്ത്രീയെയും പൈതലിനെയും മുലകുടിക്കുന്ന കുഞ്ഞിനെയും ഛേദിച്ചുകളയേണ്ടതിന്