യിരെമ്യാവ് 30:10
ആകയാൽ എന്‍റെ ദാസനായ യാക്കോബേ, നീ ഭയപ്പെടേണ്ടാ; 2 യിസ്രായേലേ, നീ പരിഭ്രമിക്കേണ്ടാ” എന്നു യഹോവയുടെ അരുളപ്പാട്; 1 “ഞാൻ നിന്നെ ദൂരത്തുനിന്നും നിന്‍റെ സന്തതിയെ പ്രവാസദേശത്തുനിന്നും രക്ഷിക്കും; 2 യാക്കോബ് മടങ്ങിവന്ന് സ്വസ്ഥമായും സ്വൈരമായും ഇരിക്കും; 2 ആരും അവനെ ഭയപ്പെടുത്തുകയില്ല. 1
ബൈബിൾ (മലയാളം)
In The King James Version
In Context
9“അവർ അവരുടെ ദൈവമായ യഹോവയെയും ഞാൻ അവർക്ക് എഴുന്നേല്പിക്കുവാനുള്ള രാജാവായ ദാവീദിനെയും സേവിക്കും. 1
Cross References
Deuteronomy 31:6ഉറപ്പും ധൈര്യവുമുള്ളവരായിരിക്കുവിൻ; അവരെ പേടിക്കരുത്, ഭ്രമിക്കയുമരുത്; നിന്‍റെ ദൈവമായ യഹോവ തന്നെ നിന്നോടുകൂടെ പോരുന്നു; അവൻ നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കുകയുമില്ല.”
Isaiah 41:10നീ ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ട്; 2 ഭ്രമിച്ചുനോക്കേണ്ടാ, ഞാൻ നിന്‍റെ ദൈവം ആകുന്നു; 1 ഞാൻ നിന്നെ ശക്തീകരിക്കും; ഞാൻ നിന്നെ സഹായിക്കും; 2 എന്‍റെ നീതിയുള്ള വലംകൈകൊണ്ടു ഞാൻ നിന്നെ താങ്ങും. 1
Isaiah 43:5“ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ട്; 2 നിന്‍റെ സന്തതിയെ ഞാൻ കിഴക്കുനിന്ന് വരുത്തുകയും 2 പടിഞ്ഞാറുനിന്ന് നിന്നെ ശേഖരിക്കുകയും ചെയ്യും. 1
Isaiah 46:11ഞാൻ കിഴക്കുനിന്ന് ഒരു റാഞ്ചൻപക്ഷിയെ, 2 ദൂരദേശത്തുനിന്ന്, എന്‍റെ ആലോചനയെ അനുഷ്ഠിക്കുന്ന പുരുഷനെ തന്നെ വിളിക്കുന്നു; 1 ഞാൻ പ്രസ്താവിച്ചിരിക്കുന്നു; ഞാൻ നിവർത്തിക്കും; 2 ഞാൻ നിരൂപിച്ചിരിക്കുന്നു; ഞാൻ അനുഷ്ഠിക്കും. 1
Isaiah 49:12ഇതാ, ഇവർ ദൂരത്തുനിന്നും 2 ഇവർ വടക്കുനിന്നും പടിഞ്ഞാറുനിന്നും 2 ഇവർ അസ്വാന്‍ + 49:12 അസ്വാന്‍ സിനിംദേശത്തുനിന്നും വരുന്നു.” 1
Isaiah 54:4ഭയപ്പെടണ്ട, നീ ലജ്ജിച്ചുപോവുകയില്ല; 2 ഭ്രമിക്കണ്ടാ, നീ നാണിച്ചുപോകുകയില്ല; 1 നിന്‍റെ യൗവനത്തിലെ ലജ്ജ നീ മറക്കും; 2 നിന്‍റെ വൈധവ്യത്തിലെ നിന്ദ ഇനി ഓർക്കുകയുമില്ല. 1