The Bible Software
bible.software › യിരെമ്യാവ് › യിരെമ്യാവ് 30 › യിരെമ്യാവ് 30:15

യിരെമ്യാവ് 30:15

നിന്‍റെ പരുക്കിനെയും മാറാത്ത വേദനയെയും കുറിച്ച് നിലവിളിക്കുന്നത് എന്തിന്? 2 നിന്‍റെ അകൃത്യത്തിൻ്റെ ആധിക്യംനിമിത്തവും 1 നിന്‍റെ പാപത്തിന്‍റെ പെരുപ്പംനിമിത്തവും അല്ലയോ 2 ഞാൻ ഇതു നിന്നോട് ചെയ്തിരിക്കുന്നത്. 1

ബൈബിൾ (മലയാളം)

In The King James Version

Why criest thou for thine affliction? thy sorrow is incurable for the multitude of thine iniquity: because thy sins were increased, I have done these things unto thee.

In Context

14നിന്‍റെ സ്നേഹിതന്മാരെല്ലാം നിന്നെ മറന്നിരിക്കുന്നു; 2 നിന്‍റെ അകൃത്യത്തിൻ്റെ ആധിക്യംനിമിത്തവും 1 നിന്‍റെ പാപത്തിന്‍റെ പെരുപ്പംനിമിത്തവും 2 ഞാൻ നിന്നെ ശത്രു അടിക്കുന്നതുപോലെയും 1 ക്രൂരൻ ശിക്ഷിക്കുന്നതുപോലെയും അടിച്ചിരിക്കുകകൊണ്ട് 2 അവർ നിന്നെ നോക്കുന്നില്ല. 1

16അതുകൊണ്ട് നിന്നെ തിന്നുകളയുന്നവരെയെല്ലാവരും തിന്നുകളയപ്പെടും; 2 നിന്‍റെ സകല വൈരികളും ഒട്ടൊഴിയാതെ പ്രവാസത്തിലേക്കു പോകും; 1 നിന്നെ കൊള്ളയിടുന്നവർ കൊള്ളയായിത്തീരും; 2 നിന്നെ കവർച്ച ചെയ്യുന്നവരെയെല്ലാം ഞാൻ കവർച്ചയ്ക്ക് ഏല്പിക്കും. 1

Read all of യിരെമ്യാവ് 30

Cross References

Joshua 9:10ഹെശ്ബോൻ രാജാവായ സീഹോൻ, അസ്തരോത്തിലെ ബാശാൻരാജാവായ ഓഗ് ഇങ്ങനെ യോർദ്ദാനക്കരെയുള്ള അമോര്യരുടെ രണ്ടു രാജാക്കന്മാരോടും അവൻ ചെയ്തതൊക്കെയും ഞങ്ങൾ കേട്ടിരിക്കുന്നു.

Ezra 9:6“എന്‍റെ ദൈവമേ, തിരുമുഖത്തേക്ക് നോക്കുവാൻ ലജ്ജിക്കത്തക്കവണ്ണം ഞങ്ങൾ അപമാനിതരായിരിക്കുന്നു. ഞങ്ങളുടെ അകൃത്യങ്ങൾ വർദ്ധിച്ച്, ഞങ്ങളുടെ തലക്കുമീതെ കവിഞ്ഞിരിക്കുന്നു. ഞങ്ങളുടെ കുറ്റം ആകാശത്തോളം വളർന്നിരിക്കുന്നു.

Nehemiah 9:26“എന്നിട്ടും അവർ അനുസരണക്കേട് കാണിച്ച് അങ്ങേയോട് മത്സരിച്ച് അങ്ങേയുടെ ന്യായപ്രമാണം തങ്ങളുടെ പുറകിൽ എറിഞ്ഞുകളഞ്ഞു. അവരെ അങ്ങയിലേയ്ക്ക് തിരിക്കുവാൻ അവരോട് സാക്ഷ്യംപറഞ്ഞ അങ്ങേയുടെ പ്രവാചകന്മാരെ അവർ കൊന്ന് വലിയ ക്രോധകാരണങ്ങൾ ഉണ്ടാക്കി.

Job 34:29വഷളനായ മനുഷ്യൻ ഭരിക്കാതിരിക്കേണ്ടതിനും 2 ജനത്തെ കുടുക്കുവാൻ ആരും ഇല്ലാതിരിക്കേണ്ടതിനും 1

Isaiah 1:6ഉള്ളങ്കാല്‍ മുതൽ ഉച്ചിവരെ ഒരു സുഖവും ഇല്ല; 2 മുറിവും ചതവും പഴുത്തവ്രണവും മാത്രമേ ഉള്ളൂ; 1 അവയെ ഞെക്കി കഴുകിയിട്ടില്ല, വച്ചുകെട്ടിയിട്ടില്ല, 2 എണ്ണപുരട്ടി ശമിപ്പിച്ചിട്ടുമില്ല. 1

Isaiah 5:2അവൻ അതിന് വേലികെട്ടി, അതിലെ കല്ല് പെറുക്കിക്കളഞ്ഞു, 2 അതിൽ നല്ലവക മുന്തിരിവള്ളി നട്ടു, 1 നടുവിൽ ഒരു ഗോപുരം പണിതു, 2 ഒരു മുന്തിരിച്ചക്കും ഇട്ടു; 1 മുന്തിരിങ്ങ കായ്ക്കും എന്നു അവൻ കാത്തിരുന്നു; 2 കായിച്ചതോ കാട്ടുമുന്തിരിങ്ങയത്രേ. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study യിരെമ്യാവ് 30:15

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← യിരെമ്യാവ് 30:14യിരെമ്യാവ് 30യിരെമ്യാവ് 30:16 →