യിരെമ്യാവ് 31:14
ഞാൻ പുരോഹിതന്മാരുടെ പ്രാണനെ പുഷ്ടികൊണ്ട് തണുപ്പിക്കും; 2 എന്‍റെ ജനം എന്‍റെ നന്മകൊണ്ട് തൃപ്തി പ്രാപിക്കും” 2 എന്നു യഹോവയുടെ അരുളപ്പാട്. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Deuteronomy 33:23നഫ്താലിയെക്കുറിച്ച് അവൻ പറഞ്ഞത്: 1 “നഫ്താലിയേ, ദൈവപ്രസാദംകൊണ്ട് തൃപ്തനും 1 യഹോവയുടെ അനുഗ്രഹം നിറഞ്ഞവനുമായി 2 പടിഞ്ഞാറും തെക്കും കൈവശമാക്കുക.”
Nehemiah 10:39വിശുദ്ധമന്ദിരത്തിന്‍റെ ഉപകരണങ്ങളും അതിൽ ശുശ്രൂഷിക്കുന്ന പുരോഹിതന്മാരും വാതിൽകാവല്ക്കാരും സംഗീതക്കാരും പാർക്കുന്ന അറകളിലേക്ക് യിസ്രായേൽമക്കളും ലേവ്യരും ധാന്യം, വീഞ്ഞ്, എണ്ണ എന്നിവയുടെ ഉദർച്ചാർപ്പണം കൊണ്ടുചെല്ലേണം. “ഞങ്ങളുടെ ദൈവത്തിന്‍റെ ആലയം ഞങ്ങൾ ഉപേക്ഷിക്കുകയില്ല.”
Psalms 36:8അങ്ങേയുടെ ആലയത്തിലെ സമൃദ്ധി അനുഭവിച്ച് അവർ തൃപ്തി പ്രാപിക്കുന്നു; 2 അവിടുത്തെ ആനന്ദനദി അവിടുന്ന് അവരെ കുടിപ്പിക്കുന്നു. 1
Psalms 63:5എന്‍റെ കിടക്കയിൽ അങ്ങയെ ഓർക്കുകയും 2 രാത്രിയാമങ്ങളിൽ അവിടുത്തെ ധ്യാനിക്കുകയും ചെയ്യുമ്പോൾ 1
Psalms 65:4തിരുപ്രാകാരങ്ങളിൽ വസിക്കേണ്ടതിന് 2 അങ്ങ് തിരഞ്ഞെടുത്ത് അടുപ്പിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ; 1 ഞങ്ങൾ അങ്ങേയുടെ വിശുദ്ധമന്ദിരമായ 2 ആലയത്തിലെ നന്മകൊണ്ട് തൃപ്തരാകും. 1
Psalms 107:9കർത്താവ് ആർത്തിയുള്ളവന് തൃപ്തി വരുത്തുകയും 2 വിശപ്പുള്ളവനെ നന്മകൊണ്ടു നിറയ്ക്കുകയും ചെയ്യുന്നു. 1