യിരെമ്യാവ് 34:20
അവരുടെ ശത്രുക്കളുടെ കൈയിലും അവർക്ക് പ്രാണഹാനി വരുത്തുവാൻ നോക്കുന്നവരുടെ കൈയിലും ഞാൻ അവരെ ഏല്പിക്കും; അവരുടെ ശവങ്ങൾ ആകാശത്തിലെ പക്ഷികൾക്കും ഭൂമിയിലെ മൃഗങ്ങൾക്കും ഇരയായിത്തീരും.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Deuteronomy 28:26നിന്‍റെ ശവം ആകാശത്തിലെ സകലപക്ഷികൾക്കും ഭൂമിയിലെ മൃഗങ്ങൾക്കും ആഹാരം ആകും; അവയെ ആട്ടികളവാൻ ആരും ഉണ്ടാകുകയില്ല. യഹോവ നിന്നെ മിസ്രയീമിലെ
1 Samuel 17:46യഹോവ ഇന്ന് നിന്നെ എന്‍റെ കയ്യിൽ ഏല്പിക്കും; ഞാൻ നിന്നെ കൊന്ന് നിന്‍റെ തല ഛേദിച്ചുകളയും; അത്രയുമല്ല ഞാൻ ഇന്ന് ഫെലിസ്ത്യ സൈന്യങ്ങളുടെ ശവങ്ങളെ ആകാശത്തിലെ പക്ഷികൾക്കും ഭൂമിയിലെ മൃഗങ്ങൾക്കും ഇരയാക്കും; യിസ്രായേലിൽ ഒരു ദൈവം ഉണ്ടെന്ന് സർവ്വഭൂമിയും അറിയും.
1 Kings 16:4ബയെശയുടെ സന്തതികളിൽ പട്ടണത്തിൽവച്ചു മരിക്കുന്നവനെ നായ്ക്കളും വയലിൽവച്ചു മരിക്കുന്നവനെ ആകാശത്തിലെ പക്ഷികളും തിന്നും.”
2 Kings 9:34അവൻ ഭക്ഷിച്ചു പാനം ചെയ്തശേഷം: “ആ ശപിക്കപ്പെട്ടവളെ ചെന്നു അടക്കം ചെയ്യുവിൻ; അവൾ രാജകുമാരിയല്ലയോ” എന്നു പറഞ്ഞു.
Jeremiah 7:33എന്നാൽ ഈ ജനത്തിന്‍റെ ശവങ്ങൾ ആകാശത്തിലെ പക്ഷികൾക്കും ഭൂമിയിലെ കാട്ടുമൃഗങ്ങൾക്കും ഇരയായിത്തീരും; ആരും അവയെ ആട്ടിക്കളയുകയുമില്ല.
Jeremiah 16:4“അവർ മാരകരോഗത്താൽ മരിക്കും; ആരും അവരെക്കുറിച്ചു വിലപിക്കുകയോ അവരെ കുഴിച്ചിടുകയോ ചെയ്യാതെ, അവർ നിലത്തിനു വളമായി കിടക്കും; വാളാലും ക്ഷാമത്താലും അവർ നശിച്ചുപോകും; അവരുടെ ശവങ്ങൾ ആകാശത്തിലെ പക്ഷികൾക്കും കാട്ടിലെ മൃഗങ്ങൾക്കും ഇരയായിത്തീരും.”