Jeremiah 37:7
“യിസ്രായേലിന്‍റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “അരുളപ്പാടു ചോദിക്കുവാൻ നിങ്ങളെ എന്‍റെ അടുക്കൽ അയച്ച യെഹൂദാരാജാവിനോട് നിങ്ങൾ പറയേണ്ടത്: “നിങ്ങൾക്ക് സഹായത്തിനായി പുറപ്പെട്ടിരിക്കുന്ന ഫറവോന്‍റെ സൈന്യം അവരുടെ ദേശമായ മിസ്രയീമിലേക്കു മടങ്ങിപ്പോകും.
ബൈബിൾ (മലയാളം)
In The King James Version
In Context
6അന്നു യിരെമ്യാപ്രവാചകന് യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാൽ:
8കല്ദയരോ മടങ്ങിവന്ന് ഈ നഗരത്തോടു യുദ്ധം ചെയ്തു അതിനെ പിടിച്ച് തീ വെച്ചു ചുട്ടുകളയും.
Cross References
2 Kings 24:7മിസ്രയീം തോടുമുതൽ യൂഫ്രട്ടീസ് നദിവരെ മിസ്രയീം രാജാവിനുണ്ടായിരുന്ന ദേശമെല്ലാം ബാബേൽരാജാവ് പിടിച്ചെടുത്തതുകൊണ്ട് മിസ്രയീം രാജാവ് പിന്നീട് തന്‍റെ ദേശത്തിനു പുറത്ത് യുദ്ധത്തിനായി പോയില്ല. 1 യെഹൂദാ രാജാവായ യെഹോയാഖീൻ
Isaiah 30:1“മത്സരമുള്ള മക്കൾക്ക് അയ്യോ കഷ്ടം” എന്നു യഹോവ അരുളിച്ചെയ്യുന്നു. 2 പാപത്തോടു പാപം കൂട്ടുവാൻ തക്കവണ്ണം 1 എന്നെ കൂടാതെ ആലോചന കഴിക്കുകയും 2 എന്‍റെ ആത്മാവിനെ കൂടാതെ സഖ്യത ചെയ്യുന്നവർക്കു തന്നെ 1
Isaiah 30:7മിസ്രയീമ്യരുടെ സഹായം വ്യർത്ഥവും നിഷ്ഫലവുമത്രേ; 2 അതുകൊണ്ട് ഞാൻ അതിന്: അനങ്ങാതിരിക്കുന്ന സാഹസക്കാർ എന്നു പേര് വിളിക്കുന്നു. 1
Isaiah 36:6ചതഞ്ഞ ഓടക്കോലായ മിസ്രയീമിൽ അല്ലയോ നീ ആശ്രയിച്ചിരിക്കുന്നത്; അത് ഒരുത്തൻ ഊന്നിയാൽ, അവന്‍റെ ഉള്ളംകൈയിൽ തറച്ചുകയറും; മിസ്രയീം രാജാവായ ഫറവോൻ തന്നിൽ ആശ്രയിക്കുന്ന ഏവർക്കും അങ്ങനെ തന്നെയാകുന്നു.
Jeremiah 17:5യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 2 “മനുഷ്യനിൽ ആശ്രയിച്ച് ജഡത്തെ തന്‍റെ ഭുജമാക്കി 2 ഹൃദയംകൊണ്ട് യഹോവയെ വിട്ടുമാറുന്ന 2 മനുഷ്യൻ ശപിക്കപ്പെട്ടവൻ. 1
Jeremiah 37:3സിദെക്കീയാരാജാവ് ശെലെമ്യാവിന്‍റെ മകനായ യെഹൂഖലിനെയും മയസേയാവിന്‍റെ മകനായ സെഫന്യാപുരോഹിതനെയും യിരെമ്യാപ്രവാചകന്‍റെ അടുക്കൽ അയച്ചു: “നീ നമ്മുടെ ദൈവമായ യഹോവയോട് ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണം” എന്നു പറയിച്ചു.