Jeremiah 38:4
പ്രഭുക്കന്മാർ രാജാവിനോട്: “ഈ മനുഷ്യൻ നഗരത്തിൽ ശേഷിച്ചിരിക്കുന്ന പടയാളികൾക്കും സർവ്വജനത്തിനും ഇങ്ങനെയുള്ള വാക്കു പറഞ്ഞ് ധൈര്യക്ഷയം വരുത്തുന്നതുകൊണ്ട് അവനെ കൊന്നുകളയേണമേ; ഈ മനുഷ്യൻ ഈ ജനത്തിന്‍റെ നന്മയല്ല തിന്മയത്രേ ആഗ്രഹിക്കുന്നത്” എന്നു പറഞ്ഞു.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
1 Kings 18:17ആഹാബ് ഏലീയാവിനെ കണ്ടപ്പോൾ: “ആരിത്? യിസ്രായേലിനെ കഷ്ടപ്പെടുത്തുന്നവനോ?” എന്നു ചോദിച്ചു.
2 Chronicles 24:21എന്നാൽ അവർ അവന്‍റെ നേരെ കൂട്ടുകെട്ടുണ്ടാക്കി രാജാവിന്‍റെ കല്പനപ്രകാരം യഹോവയുടെ ആലയത്തിന്‍റെ പ്രാകാരത്തിൽ വച്ചു അവനെ കല്ലെറിഞ്ഞു.
Nehemiah 6:9‘വേല നടക്കാതവണ്ണം അവരുടെ ധൈര്യം ക്ഷയിച്ച് പോകേണമെന്ന്’ പറഞ്ഞ് അവർ ഞങ്ങളെ ഭയപ്പെടുത്തുവാൻ നോക്കി. ആകയാൽ ദൈവമേ, എന്നെ ധൈര്യപ്പെടുത്തേണമേ.
Jeremiah 26:21യെഹോയാക്കീംരാജാവും അവന്‍റെ സകലയുദ്ധവീരന്മാരും സകലപ്രഭുക്കന്മാരും അവന്‍റെ വാക്കുകൾ കേട്ടു; രാജാവ് അവനെ കൊന്നുകളയുവാൻ വിചാരിച്ചു; ഊരീയാവ് അത് കേട്ടു ഭയപ്പെട്ട് മിസ്രയീമിലേക്കു ഓടിപ്പോയി.
Jeremiah 36:12അവൻ രാജഗൃഹത്തിൽ രായസക്കാരൻ്റെ മുറിയിൽ ചെന്നു; അവിടെ സകലപ്രഭുക്കന്മാരും ഇരുന്നിരുന്നു; രായസക്കാരൻ എലീശാമായും ശെമയ്യാവിന്‍റെ മകൻ ദെലായാവും അക്ബോരിന്‍റെ മകൻ എൽനാഥാനും ശാഫാന്‍റെ മകൻ ഗെമര്യാവും ഹനന്യാവിന്‍റെ മകൻ സിദെക്കീയാവും ശേഷം പ്രഭുക്കന്മാരും തന്നെ.
Ezekiel 22:27അതിന്‍റെ നടുവിലെ പ്രഭുക്കന്മാർ ലാഭം ഉണ്ടാക്കേണ്ടതിന് ഇര കടിച്ചുകീറുന്ന ചെന്നായ്ക്കളെപ്പോലെ രക്തം ചൊരിയുവാനും മനുഷ്യരെ നശിപ്പിക്കുവാനും നോക്കുന്നു.