Jeremiah 4:2
‘യഹോവയാണ’ എന്നു നീ പരമാർത്ഥമായും 2 ന്യായമായും നീതിയായും സത്യം ചെയ്യുമെങ്കിൽ, 1 ജനതകൾ അവിടുത്തെ നാമത്തിൽ അവരെത്തന്നെ അനുഗ്രഹിക്കുകയും 2 അവിടുത്തെ നാമത്തിൽ പുകഴുകയും ചെയ്യും.” 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Deuteronomy 6:13നിന്‍റെ ദൈവമായ യഹോവയെ ഭയപ്പെട്ട് അവനെ സേവിക്കേണം; അവന്‍റെ നാമത്തിൽ സത്യം ചെയ്യേണം.
1 Samuel 20:3ദാവീദ് പിന്നെയും അവനോട്: “എന്നോട് നിനക്ക് പ്രിയമാകുന്നുവെന്ന് നിന്‍റെ പിതാവിന് നല്ലവണ്ണം അറിയാം. അതുകൊണ്ട് യോനാഥാൻ ദുഃഖിക്കാതിരിക്കേണ്ടതിന് നീ ഇത് അറിയരുത് എന്നു അവൻ വിചാരിക്കുന്നു; എന്നാൽ യഹോവയാണ, നിന്നാണ, എനിക്കും മരണത്തിനും ഇടയിൽ ഒരടി അകലം മാത്രമേയുള്ളു” എന്നു സത്യംചെയ്തു പറഞ്ഞു.
Psalms 72:17അവന്‍റെ നാമം എന്നേക്കും നിലനില്ക്കും; 2 അവന്‍റെ നാമം സൂര്യൻ ഉള്ളിടത്തോളം നിലനില്ക്കും; 1 മനുഷ്യർ അവന്‍റെ പേര് ചൊല്ലി അന്യോന്യം അനുഗ്രഹിക്കും; 2 സകലജാതികളും അവനെ ‘ഭാഗ്യവാൻ’ എന്നു പറയും. 1
Isaiah 45:23എന്നാണ, എന്‍റെ മുമ്പിൽ ഏതു മുഴങ്കാലും മടങ്ങും; 2 ഏതു നാവും സത്യം ചെയ്യും എന്നിങ്ങനെ എന്‍റെ വായിൽനിന്നു നീതിയും 2 മടങ്ങാത്ത ഒരു വചനവും പുറപ്പെട്ടിരിക്കുന്നു.” 1
Isaiah 48:1യിസ്രായേൽ എന്ന പേര് വിളിക്കപ്പെട്ടവരും 2 യെഹൂദായുടെ വെള്ളത്തിൽനിന്ന് ഉത്ഭവിച്ചിരിക്കുന്നവരും 1 യഹോവയുടെ നാമത്തിൽ സത്യം ചെയ്യുന്നവരും 2 സത്യത്തോടും നീതിയോടും കൂടിയല്ലെങ്കിലും 1 യിസ്രായേലിന്‍റെ ദൈവത്തെ കീർത്തിക്കുന്നവരും 2 ആയ യാക്കോബ് ഗൃഹമേ, ഇതു കേട്ടുകൊള്ളുവിൻ. 1
Jeremiah 5:2‘യഹോവയാണ’ എന്നു പറഞ്ഞാലും 2 അവർ കപടമായിട്ടാണ് സത്യം ചെയ്യുന്നത്. 1