Jeremiah 42:21
ഞാൻ ഇന്ന് അത് നിങ്ങളോട് അറിയിക്കുകയും ചെയ്തു; നിങ്ങളോ നിങ്ങളുടെ ദൈവമായ യഹോവയുടെ വാക്ക്, ഞാൻ മുഖാന്തരം അവിടുന്ന് നിങ്ങളോട് അറിയിച്ച കാര്യം ഒന്നും അനുസരിച്ചിട്ടില്ല; ഇതിൽ നിങ്ങൾ നിങ്ങളെത്തന്നെ ചതിച്ചിരിക്കുന്നു.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Deuteronomy 29:19അങ്ങനെയുള്ളവൻ ഈ ശാപവചനങ്ങൾ കേൾക്കുമ്പോൾ: “വരണ്ടതും നനവുള്ളതും ഒരുപോലെ നശിക്കേണ്ടതിന് ഞാൻ ഹൃദയകാഠിന്യത്തിൽ നടന്നാലും എനിക്ക് സുഖം ഉണ്ടാകും” എന്നു പറഞ്ഞ് തന്‍റെ ഹൃദയത്തിൽ തന്നെത്താൻ അനുഗ്രഹിക്കും.
Deuteronomy 30:19“ജീവനും മരണവും, അനുഗ്രഹവും ശാപവും നിങ്ങളുടെ മുമ്പിൽ വച്ചിരിക്കുന്നു എന്നതിന് ഞാൻ ആകാശത്തെയും ഭൂമിയെയും ഇന്ന് സാക്ഷിയാക്കുന്നു; അതുകൊണ്ട് നീയും നിന്‍റെ സന്തതിയും ജീവിച്ചിരിക്കേണ്ടതിനും
Jeremiah 7:24എന്നാൽ അവർ അനുസരിക്കുകയോ ശ്രദ്ധിക്കുകയോ ചെയ്യാതെ അവരുടെ ദുഷ്ടഹൃദയത്തിൻ്റെ ആലോചനയിലും ദുശ്ശാഠ്യത്തിലും നടന്നു മുമ്പോട്ടല്ല പിറകോട്ടു തന്നെ പൊയ്ക്കളഞ്ഞു.
Ezekiel 2:7അവർ കേട്ടാലും കേൾക്കാഞ്ഞാലും നീ എന്‍റെ വചനങ്ങൾ അവരോടു പ്രസ്താവിക്കേണം; അവർ മഹാമത്സരികൾ അല്ലയോ.
Ezekiel 33:31സംഘം കൂടിവരുന്നതുപോലെ അവർ നിന്‍റെ അടുക്കൽവന്ന് എന്‍റെ ജനമായിട്ട് നിന്‍റെ മുമ്പിൽ ഇരുന്ന് നിന്‍റെ വചനങ്ങൾ കേൾക്കുന്നു; എന്നാൽ അവർ അവ പ്രമാണിക്കുന്നില്ല; വായ്കൊണ്ട് അവർ വളരെ സ്നേഹം കാണിക്കുന്നു; ഹൃദയമോ, അന്യായലാഭം കൊതിക്കുന്നു.
Zechariah 7:11എന്നാൽ ചെവികൊടുക്കുവാൻ അവർക്ക് മനസ്സില്ലായിരുന്നു; അവർ ദുശ്ശാഠ്യം കാണിക്കുകയും കേൾക്കാത്തവിധം ചെവി പൊത്തിക്കളയുകയും ചെയ്തു.