യിരെമ്യാവ് 46:15
നിന്‍റെ ബലവാന്മാർ വീണുകിടക്കുന്നതെന്ത്? 2 യഹോവ അവരെ തള്ളിയിട്ടതുകൊണ്ട് 2 അവർക്ക് നില്ക്കുവാൻ കഴിഞ്ഞില്ല. 1
ബൈബിൾ (മലയാളം)
In The King James Version
Why are thy valiant men swept away? they stood not, because the LORD did drive them.
In Context
Cross References
Exodus 6:1യഹോവ മോശെയോട്: “ഞാൻ ഫറവോനോട് ചെയ്യുന്നത് എന്താണ് എന്നു നീ ഇപ്പോൾ കാണും: ശക്തിയുള്ള കൈ കണ്ടിട്ട് ഫറവോൻ അവരെ വിട്ടയയ്ക്കും; ശക്തിയുള്ള കൈ കണ്ടിട്ട് അവരെ തന്‍റെ ദേശത്തുനിന്ന് ഓടിച്ചുകളയും” എന്നു അരുളിച്ചെയ്തു. 1 ദൈവം മോശെയെ വിളിക്കുന്നു
Judges 5:20ആകാശത്തുനിന്നു നക്ഷത്രങ്ങൾ അവയുടെ 2 സഞ്ചാര വഴികളിൽ നിന്നും 2 സീസെരയുമായി പൊരുതി. 1
Psalms 18:39യുദ്ധത്തിനായി അവിടുന്ന് എന്‍റെ അരയ്ക്ക് ശക്തി കെട്ടിയിരിക്കുന്നു; 2 എന്നോട് എതിർത്തവരെ എനിക്ക് കീഴടക്കിത്തന്നിരിക്കുന്നു. 1
Psalms 68:2പുക പാറിപ്പോകുന്നതുപോലെ അവിടുന്ന് അവരെ പാറിക്കുന്നു; 2 തീയിൽ മെഴുക് ഉരുകുന്നതുപോലെ 2 ദുഷ്ടന്മാർ ദൈവസന്നിധിയിൽ നശിക്കുന്നു. 1
Isaiah 66:15യഹോവ തന്‍റെ കോപത്തെ ഉഗ്രതയോടും 2 തന്‍റെ ശാസനയെ അഗ്നിജ്വാലകളോടുംകൂടെ 1 നടത്തുവാൻ അഗ്നിയിൽ പ്രത്യക്ഷമാകും; 2 അവന്‍റെ രഥങ്ങൾ ചുഴലിക്കാറ്റുപോലെ ആയിരിക്കും. 1
Jeremiah 46:21അതിന്‍റെ കൂലിപ്പടയാളികൾ അതിന്‍റെ മദ്ധ്യത്തിൽ 2 കൊഴുപ്പിച്ച കാളക്കിടാക്കളെപ്പോലെയാകുന്നു; 1 അവരും പിന്തിരിഞ്ഞ് ഒരുപോലെ ഓടിപ്പോയി; 2 അവരുടെ അപായദിവസവും സന്ദർശനകാലവും വന്നിരിക്കുകയാൽ 2 അവർക്ക് നില്ക്കുവാൻ കഴിഞ്ഞില്ല. 1