യിരെമ്യാവ് 48:28
മോവാബ് നിവാസികളേ, പട്ടണങ്ങൾ വിട്ട് പാറകളിൽ അധിവസിക്കുവിൻ; 2 ഗുഹയുടെ പാർശ്വങ്ങളിൽ കൂടുവയ്ക്കുന്ന പ്രാവിനെപ്പോലെയാകുവിൻ. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
1 Samuel 13:6എന്നാൽ ജനം ഉപദ്രവിക്കപ്പെട്ടതുകൊണ്ട് തങ്ങൾ വിഷമത്തിലായി എന്നു യിസ്രായേല്യർ കണ്ടപ്പോൾ ജനം ഗുഹകളിലും കുറ്റിക്കാടുകളിലും പാറകളിലും മാളങ്ങളിലും കുഴികളിലും ചെന്നു ഒളിച്ചു.
Song of Solomon 2:14പാറയുടെ പിളർപ്പിലും 2 പർവ്വതച്ചരിവിന്‍റെ മറവിലും ഇരിക്കുന്ന എന്‍റെ പ്രാവേ, 1 ഞാൻ നിന്‍റെ മുഖം ഒന്നു കാണട്ടെ; 2 നിന്‍റെ സ്വരം ഒന്നു കേൾക്കട്ടെ; 1 നിന്‍റെ സ്വരം ഇമ്പമുള്ളതും 2 മുഖം സൗന്ദര്യമുള്ളതും ആകുന്നു. 1
Jeremiah 48:9മോവാബ് പറന്നുപോകേണ്ടതിന് അതിന് ചിറകു കൊടുക്കുവിൻ; 2 അതിന്‍റെ പട്ടണങ്ങൾ നിവാസികൾ ഇല്ലാതെ ശൂന്യമായിപ്പോകും. 1
Jeremiah 49:16പാറപ്പിളർപ്പുകളിൽ വസിച്ച് കുന്നുകളുടെ ഉയരങ്ങൾ കീഴടക്കുന്നവനേ, 2 നിന്‍റെ ഭയങ്കരത്വം വിചാരിച്ചാൽ നിന്‍റെ ഹൃദയത്തിലെ അഹങ്കാരം നിന്നെ ചതിച്ചിരിക്കുന്നു; 1 നീ കഴുകനെപ്പോലെ നിന്‍റെ കൂട് ഉയരത്തിൽ വച്ചാലും 2 അവിടെനിന്ന് ഞാൻ നിന്നെ താഴെ ഇറക്കും” 2 എന്നു യഹോവയുടെ അരുളപ്പാട്.